കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. റമദാന് മുമ്പ് കർഫ്യൂ പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. മാസപ്പിറ കാണുന്നതിനുസരിച്ച് ഏപ്രിൽ 13നോ 14നോ ആയിരിക്കും റമദാൻ ആരംഭം. കഴിഞ്ഞ നാലുദിവസങ്ങളിൽ റെക്കോഡ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കടുത്ത നടപടിക്ക് സർക്കാർ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാൻ കഴിയുന്നതിനാൽ വാണിജ്യ പ്രവർത്തനങ്ങളും തൊഴിലും പൂർണമായി നിലക്കുന്നില്ല എന്നത് മാത്രമാണ് നേരിയ ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.