ജിദ്ദ: 'ഹുറൂബ്' റദ്ദാക്കുന്നതിന് തൊഴിലുടമക്ക് അഞ്ച് വ്യവസ്ഥകൾ നിർണയിച്ച് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. വിദേശ തൊഴിലാളി സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടിപ്പോയി എന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) രേഖപ്പെടുത്തുന്ന നിയമപ്രശ്നമാണ് 'ഹുറൂബ്'. തൊഴിലുടമ വിവരം അറിയിച്ചാൽ 20 ദിവസത്തിനുള്ളിൽ ജവാസത്ത് 'ഹുറൂബ്' രേഖപ്പെടുത്തും. വ്യവസ്ഥകൾ: 1. ഈ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് ഫീസ് അടക്കാൻ തൊഴിലുടമ അല്ലെങ്കിൽ സ്ഥാപനം പ്രതിജ്ഞാബദ്ധമായിരിക്കും. 2. തൊഴിലുടമയുടെ നിയമാനുസൃത സ്ഥാപനം നിലവിലുള്ളതായിരിക്കണം. 3. ലേബർ ഓഫിസിൽ തൊഴിലാളിയുടെ പരാതി ഇല്ലാതിരിക്കണം. 4. ഹൂറുബാക്കാൻ ഉദ്ദേശിക്കുന്ന തൊഴിലാളിയുടെ പേരിൽ രണ്ട് വർഷത്തിനിടയിൽ ഹുറൂബ് റദ്ദാക്കാനുള്ള ഒന്നിലധികം അപേക്ഷയുണ്ടാകരുത്. 5. നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീൽ) കസ്റ്റഡിയിൽ കഴിയുന്ന ആളാവരുത്. ആവശ്യമായ രേഖകൾ ചേംബറിൽനിന്ന് സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും ഹുറൂബ് റദ്ദാക്കിയ ശേഷം വിദേശിയുടെ ഇഖാമ പുതുക്കാനുള്ള ലെവി തൊഴിലുടമ നൽകിയിരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.