കുവൈത്ത് സിറ്റി: 2019 ആഗസ്റ്റ് 31ന് മുമ്പ് കുവൈത്ത് വിട്ട പ്രവാസികൾക്ക് സാധുവായ ഇഖാമയുണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. ആറുമാസം കുവൈത്തിന് പുറത്തായാലും ഇഖാമ ഉണ്ടെങ്കിൽ വരാമെന്ന കോവിഡ് പശ്ചാത്തലത്തിൽ നൽകിയ പ്രത്യേക ഇളവ് 2019 ആഗസ്റ്റ് 31ന് മുമ്പ് പോയവർക്ക് ലഭിക്കില്ല. അതേസമയം, 2019 സെപ്റ്റംബർ ഒന്നിനു ശേഷം പുറത്തുപോയവർക്ക് ഇളവു തുടരും.
സാധാരണ നിലയിൽ തുടർച്ചയായി ആറ് മാസം രാജ്യത്തിന് പുറത്തുനിന്നാൽ ഇഖാമ റദ്ദാകും. കോവിഡ് കാലത്തെ യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണനയിൽ ഇതിൽ പ്രത്യേക ഇളവ് അനുവദിക്കുകയായിരുന്നു. 2020 ഫെബ്രുവരിയിലാണ് രാജ്യത്ത് കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.