കോവിഡ്​: യു.എ.ഇയിൽ മൂന്ന്​ മരണം

ദുബൈ: യു.എ.ഇയിൽ കോവിഡ്​ ബാധിച്ച്​ 24 മണിക്കൂറിനിടെ മൂന്നുപേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,690 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 1,568 പേർ രോഗമുക്​തരായി. 2,64,135 പേരിലാണ്​ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്​. നിലവിൽ 17,466 ​പേർ ചികിത്സയിലാണ്​. ജൂലൈ ആറിലെ കണക്കനുസരിച്ച്​ ഇതുവരെ രാജ്യത്ത് 9,56,382 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 9,36,594 പേർ രോഗമുക്​തരായി. 2,322 പേരാണ്​ ഇതുവരെ മരിച്ചത്.​

Tags:    
News Summary - Covid: Three death in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.