ആണി​യും സ്പൂണും വിഴുങ്ങിയ രോഗിയുടെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ

ഷാർജ: 12 സെന്‍റീമീറ്റർ നീളമുള്ള ആണിയും മെറ്റൽ സ്പൂണും വിഴുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ ഷാർജയിലെ കുവൈത്ത്​ ആശുപത്രിയിലെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. കുവൈറ്റ് ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൽ എത്തിച്ച രോഗിയുടെ ആമാശയത്തിന് ലോഹ വസ്തുക്കൾ കാരണം ഗുരുതര പരിക്കേറ്റിരുന്നു. എമിറേറ്റ്സ് ഹെൽത്ത് സർവീസസിന് കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ ആശുപത്രി.

ആണി കുടുങ്ങി രോഗിയുടെ ചെറുകുടലിന്‍റെ ആദ്യഭാഗമായ ഡുവോഡിനത്തിൽ ദ്വാരവും കീറലും ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്ന്, കുടലിലെ ദഹന അവശിഷ്ടങ്ങൾ വയറിനുള്ളിലെത്തുകയും രോഗിയുടെ ജീവന് ഭീഷണിയാവുകയുമായിരുന്നു. ഇതോടെ ഡോക്ടർമാർ ഉടനടി അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. വിദഗ്ദ്ധ ശസ്ത്രക്രിയാ സംഘം രോഗിയുടെ വയറ്റിൽനിന്ന് ആണിയും സ്പൂണും വിജയകരമായി പുറത്തെടുത്തു.

കുടലിലുണ്ടായ ദ്വാരവും കീറലും തുന്നിച്ചേർത്ത് പരിഹരിക്കുകയും ചെയ്തു. മറ്റ് ശരീര അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. രോഗിയുടെ വയറ്റിൽ ഈ വസ്തുക്കൾ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചോ രോഗിയുടെ പ്രായം തുടങ്ങിയ മറ്റ് വിവരങ്ങളെക്കുറിച്ചോ ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടില്ല. 

Tags:    
News Summary - Doctores saved the life of a patient who swallowed a nail and a spoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.