അജ്മാൻ: ടൂറിസം വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'അജ്മാൻ ഡുവാത്തോൺ' മത്സരത്തിന്‍റെ മൂന്നാം പതിപ്പിന് ആവേശകരമായ സമാപനം. അൽ-സവ്‌റ ഏരിയയിൽ നടന്ന മത്സരത്തില്‍ 150 പുരുഷ-വനിത താരങ്ങള്‍ പങ്കെടുത്തു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി അൽ കുദ്ര ഫൗണ്ടേഷൻ ഫോർ സ്പോർട്സ് സർവിസസിന്‍റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഓട്ടവും സൈക്ലിങ്ങും ഉൾപ്പെടുന്ന അജ്മാൻ ഡുവാത്തോണിൽ വിവിധ രാജ്യക്കാരും പ്രായത്തിലുംപെട്ടവര്‍ പങ്കെടുത്തു.
മത്സരത്തിൽ ഓട്ടവും ബൈക്കിങ്ങുമടക്കം മൂന്ന് വ്യത്യസ്ത ദൂരങ്ങളില്‍ മത്സരം അരങ്ങേറി. വിവിധ ദൈര്‍ഘ്യങ്ങളിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് വിജയികളെ സമാപന ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.