Posted On
date_range Updated On
date_range ദുബൈയിൽ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശി മരിച്ചു
ദുബൈ: അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. 12 വർഷത്തിലധികമായി ദുബൈയിൽ ബിസിനസ് നടത്തുകയായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കും. ഹഫ്സയാണ് മാതാവ്. സഹോദരി: ബീമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.