രണ്ട് വിജിലൻസ് വിഭാഗങ്ങളെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയ നടപടി; സ്‌റ്റേ അ​നു​വ​ദി​ക്കാതെ ഹൈ​കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ൻ​റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യി​ലെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളെ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക് ഹൈ​കോ​ട​തി​യു​ടെ സ്‌​റ്റേ​യി​ല്ല.

ടി ​വ​ൺ, ടി ​ടു സെ​ക്ഷ​നു​ക​ളെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ ആ​ർ.​ടി.​ഐ കേ​ര​ള ഫെ​ഡ​റേ​ഷ​നും അ​ഭി​ഭാ​ഷ​ക​നാ​യ പി.​കെ. മു​ര​ളി​കൃ​ഷ്ണ​നും ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ, ജ​സ​റ്റി​സ് വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് സ​ർ​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ അ​ഴി​മ​തി അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് നി​യ​മ​സ​ഭ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ടെ ഒ​ക്ടോ​ബ​ർ 22ന് ​അ​സാ​ധാ​ര​ണ ഗെ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ വി​വ​രാ​വ​കാ​ശ നി​യ​മ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര​ജി.

2016ൽ ​വി​ജി​ല​ൻ​സി​ലെ ടി ​വി​ഭാ​ഗ​ത്തെ പൂ​ർ​ണ​മാ​യും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ഉ​ത്ത​ര​വ് ഹൈ​കോ​ട​തി നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് പി​ന്നാ​ലെ 2022ൽ ​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു. അ​തേ വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് സെ​ക്ഷ​നു​ക​ളെ വീ​ണ്ടും ഒ​ഴി​വാ​ക്കി​യ​ത് സു​താ​ര്യ​ത​യെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ വ​കു​പ്പ് 24(4) പ്ര​കാ​രം അ​ഴി​മ​തി​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നും ഒ​ക്ടോ​ബ​ർ 22 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം. അ​തീ​വ ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ന്റെ ഗ​ണ​ത്തി​ൽ ഇ​വ വ​രു​ന്നി​ല്ലെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

അ​തീ​വ ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള​വ​യാ​യ​തി​നാ​ൽ വി​വ​രാ​വ​കാ​ശ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന ന്യാ​യ​മാ​ണ് സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി സ​ർ​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. വി​വ​രാ​വ​കാ​ശ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ സെ​ക്ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത് എ​ന്തൊ​ക്കെ​യെ​ന്ന് വി​ശ​ദീ​ക​രി​ച്ച് മൂ​ന്നാ​ഴ്ച​ക്ക​കം സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ൽ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ച​ത്.

Tags:    
News Summary - Kerala High Court Refuses Stay on Government Decision Exempting Two Vigilance Sections from RTI Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.