ദുബൈ: നാട്ടിലെയും പ്രവാസ ലോകത്തെയും വിശേഷങ്ങൾ വിശ്വാസ്യതയോടെ വായനക്കാരിേലക്കെത്തിക്കുന്ന 'ഗൾഫ് മാധ്യമം' വരിക്കാരാകാൻ സുവർണാവസരം. കൈനിറയെ സമ്മാനങ്ങളുമായി 'ഗൾഫ് മാധ്യമം' യു.എ.ഇയിലെ പ്രചാരണ കാമ്പയിൻ തുടങ്ങി. കാമ്പയിൻ കാലയളവിൽ പത്രം വരിചേരുന്നവർക്ക് 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരണങ്ങൾക്ക് പുറമെ ആകർഷകമായ സമ്മാനങ്ങളും നൽകും.
കുടുംബങ്ങളുടെ പ്രിയ മാസികയായ 'മാധ്യമം കുടുംബം' കുറഞ്ഞ നിരക്കിൽ എല്ലാ മാസവും കൃത്യമായി വീടുകളിലെത്തിക്കാനും ഇപ്പോൾ അവസരമുണ്ട്. യു.എ.ഇയിലെ ഏറ്റവും ശക്തമായ അച്ചടി വിതരണ ശൃംഖലയായ തൗസിയ ഡിസ്ട്രിബ്യൂഷനുമായി 'ഗൾഫ് മാധ്യമം' കൈകോർത്ത സാഹചര്യത്തിൽ കൂടുതൽ മേഖലകളിലേക്ക് പത്ര വിതരണം വ്യാപിപ്പിച്ചിട്ടുണ്ട്. അബൂദബി സർക്കാരിെൻറ ഉടമസ്ഥതയിലുള്ള തൗസിയ വഴി യു.എ.ഇയുടെ ഉൾപ്രദേശങ്ങളിലും പത്രം എത്തിതുടങ്ങിയിട്ടുണ്ട്. ബദാ സാഇദ്, ലിവ, ഗയാസി, സില, ഡൽമ ഐലൻറ് തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ പോലും കൃത്യസമയത്ത് പത്രം എത്തുന്നു.
ഒരുവർഷത്തെ വാർഷിക സബ്സ്ക്രിബ്ഷൻ എടുക്കുന്നവർക്ക് 720 ദിർഹമിെൻറ പത്രം സമ്മാനങ്ങളോടെ 399 ദിർഹമിനാണ് നൽകുന്നത്. 'ഗൾഫ് മാധ്യമം' കലണ്ടർ, രുചി, വമ്പൻ ബ്രാൻഡുകളുടെ റിസ്റ്റ് വാച്ച്, യു.എ.ഇയിലെ പ്രമുഖ റസ്റ്റാറൻറ് ശൃംഖലയായ സംസം മന്തിയുടെ 50 ദിർഹമിെൻറ ഡൈനിങ് വൗച്ചർ എന്നിവയും ഇതോടൊപ്പം സ്വന്തമാക്കാം. ഇതോടൊപ്പം 'കുടുംബം' കൂടി വരി ചേരാൻ ആഗ്രഹിക്കുന്നവർക്ക് 449 ദിർഹം മാത്രം നൽകിയാൽ മതി. ഇവർക്ക് 50 ദിർഹമിെൻറ ചിക്കിങ് വൗച്ചർ അധികമായി നൽകും.
50 ദിർഹം നൽകിയാൽ 'കുടുംബം' മാത്രമായി വരിചേരാം. ഇവർക്ക് 50 ദിർഹമിെൻറ ചിക്കിങ് ഡൈനിങ് വൗച്ചർ ലഭിക്കും. വായനക്കാർ നൽകുന്ന വരിസംഖ്യയേക്കാൾ കൂടുതൽ സമ്മാനങ്ങൾ ലഭിക്കുന്ന രീതിയിലാണ് കാമ്പയിൻ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ സലൂണുകൾക്കും ക്ലിനിക്കുകൾക്കും കഫ്റ്റീരിയകൾക്കുമായി 'ഗൾഫ് മാധ്യമവും' ഖലീജ് ടൈംസും ഒരുമിച്ച് ലഭിക്കുന്ന പദ്ധതിയുമുണ്ട്. ഒരുമാസത്തേക്ക് 75 ദിർഹമിനാണ് ഇരു പത്രങ്ങളും ഒരുമിച്ച് നൽകുന്നത്.
മാർക്കറ്റിങ് ഗവേഷണ രംഗത്തെ ആധികാരിക ഏജൻസിയായ ഇപ്സോസിെൻറ ഏറ്റവും ഒടുവിലത്തെ റീഡർഷിപ്പ് സർവേ പ്രകാരം കോവിഡ് കാലത്തും വളർച്ച രേഖപ്പെടുത്തിയ ഏക പത്രം 'ഗൾഫ് മാധ്യമ'മാണ്. പല പത്രങ്ങളും അടച്ചുപൂട്ടുകയോ പതിപ്പുകൾ വെട്ടിച്ചുരുക്കുകയോ ചെയ്ത ഘട്ടത്തിൽ യു.എ.ഇയിൽ എല്ലാ വെള്ളിയാഴ്ചകളിലും ഇരട്ട പത്രവുമായാണ് 'ഗൾഫ് മാധ്യമം' വായനക്കാരിലേക്ക് എത്തുന്നത്. യു.എ.ഇയുടെ വിശേഷങ്ങളും പുതുതലമുറക്ക് ആവശ്യമായ വിവരങ്ങളും ടിപ്സുകളും അവരെ േപ്രാൽസാഹിപ്പിക്കുന്ന പംക്തികളുമായാണ് 'ഇമാറാത്ത് ബീറ്റ്സ്' എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചയും ട്വിൻ ഇഷ്യൂ പുറത്തിറങ്ങുന്നത്.
സമ്മാനങ്ങൾ നഷ്ടപ്പെടുത്താതെ പത്രം വരിചേരാനും ഇന്ന് തന്നെ കോപ്പികൾ ബുക്ക് ചെയ്യാനും താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. ഫോൺ: 04 252 1071, 050 4939652, 055 5904200, 800 22 20. വെബ്സൈറ്റ്: www.Tawzea.ae
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.