നറുക്കെടുപ്പിൽ മലയാളി ഐ.ടി എൻജിനീയർക്ക്​ 21.5 കോടി സമ്മാനം

ദുബൈ: ഓരോ ആഴ്​ചയും നടക്കുന്ന മഹ്​സൂസ്​ ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക്​ ഒരുകോടി ദിർഹം (ഏ​കദേശം 21.5 കോടി രൂപ) സമ്മാനം. പത്തനംതിട്ട സ്വദേശിയും ദുബൈയിൽ ഐ.ടി എൻജിനീയറുമായ അനീഷ്​ ആണ്​ വിജയി. വാരാന്ത്യ അവധിയാഘോഷത്തിന്‍റെ ഭാഗമായി ശനിയാഴ്ച രാത്രി സിനിമ കണ്ടിരിക്കുമ്പോഴാണ്​ ഭാഗ്യം തന്നെ തുണച്ച വാർത്ത തേടിയെത്തിയതെന്ന്​ അനീഷ്​ പറഞ്ഞു.

'ആ മെസേജ്​ കണ്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. പിന്നീട്​ സ്ഥിരീകരിക്കുമ്പോഴും അമ്പരപ്പ്​ വിട്ടുമാറിയിരുന്നില്ല. ഒരു കാറ്​ വാങ്ങണം. നാട്ടിലുള്ള കുടുംബത്തെ യു.എ.ഇയിലേക്ക്​ കൊണ്ടുവന്ന്​ കൂടെ താമസിപ്പിക്കണം. വസ്തുക്കൾ വാങ്ങൽ, കടം വീട്ടൽ, ബന്ധുക്കളെ സഹായിക്കൽ തുടങ്ങിയവയെല്ലാം ആലോചനയിലുണ്ട്​' -അനീഷ്​ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

39കാരനായ അനീഷ്​ അജ്​മാനിലാണ്​ താമസിക്കുന്നത്​. ദുബൈ ഇൻവെസ്റ്റ്​മെന്‍റ്​ പാർക്ക്​ രണ്ടിലുള്ള ഓഫിസിലെ ജോലിയിൽ തുടരാൻ തന്നെയാണ്​ അനീഷിന്‍റെ തീരുമാനം. മഹ്സൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സിന്‍റെ സി.ഇ.ഒ ഫരീദ്​ സംജി അനീഷിന്​ചെക്ക്​ കൈമാറി.

Tags:    
News Summary - 21.5 crore prize for Malayali IT engineer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.