മട്ടുപ്പാവില്‍ കോഴിവളര്‍ത്താം

വീട്ടില്‍ നാടന്‍ കോഴികളെയും താറാവുകളെയുമൊക്കെ വളര്‍ത്താന്‍ ആഗ്രഹമുള്ളവരില്‍ പലര്‍ക്കും അതിന് കഴിയാറില്ല. സ്ഥലപരിമിതിയാണ്  പലപ്പോഴും കാരണമാകാറ്. പിന്നെ കോഴിക്കൂടും അവയുടെ വേസ്റ്റും പറമ്പും പൂന്തോട്ടവുമൊക്കെ നാശമാക്കുമെന്ന ടെന്‍ഷനും. അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ ബുദ്ധിമുട്ടാണെന്ന് ഓര്‍ത്ത് വിഷമിക്കേണ്ട, ടെറസില്‍ മൂന്നടി സ്ഥലത്ത് ഒരു വീട്ടിലേക്കാവശ്യമായ കോഴിമുട്ടയ്ക്കുള്ള കോഴികളെ വളര്‍ത്താന്‍ കഴിയുന്ന പുത്തന്‍ കൂടുകള്‍ വിപണിയിലുണ്ട്. പരിചരിക്കാന്‍ അല്‍പം സമയം ചെലവഴിച്ചാല്‍  നല്ല നാടന്‍ കോഴിമുട്ടയും കോഴിയിറച്ചിയും ശീലമാക്കാം.

സ്ഥലം ലാഭിക്കുമ്പോഴും വെളിച്ചവും വായുസഞ്ചാരവും യഥേഷ്ടം ലഭിക്കുന്നതും കോഴികള്‍ക്ക് തീറ്റയും വെള്ളവും ലഭ്യമാക്കുന്നതുമടക്കമുള്ള സൗകര്യങ്ങള്‍ കൂടുകളില്‍ ഉണ്ടാവേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പരമാവധി കുറഞ്ഞ ചെലവില്‍ ഗാര്‍ഹിക കൂടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

തുരുമ്പെടുക്കാാത്ത ജി.ഐ കമ്പികള്‍ കൊണ്ടാണ് കൂട് നിര്‍മ്മിച്ചിട്ടുള്ളത്. തറനിരപ്പില്‍ നിന്നും രണ്ടടി ഉയരത്തില്‍ സ്റ്റാന്‍്റില്‍ ഉറപ്പിച്ച കൂടുകളാണിത്. തീറ്റ നല്‍കുന്നതിനുള്ള ഫീഡറും മുട്ട കൂടിനു പുറത്തുനിന്നും ശേഖരിക്കാവുന്ന എഗ് ചാനലും  കൂട്ടില്‍ തന്നെ സജീകരിച്ചിട്ടുണ്ട്. അഞ്ച് കോഴികളെ വരെ പാര്‍പ്പിക്കാവുന്ന കൂടിന് മുകളില്‍ ഇവയ്ക്കാവശ്യമായ വെള്ളം ശേഖരിക്കാനുള്ള വാട്ടര്‍ ടാങ്കുണ്ട്. ടാങ്കില്‍നിന്ന് പൈപ്പ് കണക്ഷനിട്ട് കോഴികള്‍ നില്‍ക്കുന്നതിന് മുകളിലായി മൂന്ന് ടാപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നു. ചെറിയ ഈ ടാപ്പുകളില്‍ എപ്പോഴും വെള്ളം വന്നുനില്‍ക്കുന്നുണ്ടാകും. വെള്ളം ആവശ്യമുള്ളപ്പോള്‍ കൊക്ക് ഒന്ന് ഇതില്‍ മുട്ടിക്കുകയേ കോഴിക്കാവശ്യമുള്ളൂ. വെള്ളം യഥേഷ്ടം വായിലത്തെും.  ഇതുമൂലം വെള്ളം പാഴായിപ്പോകുന്നതും തീറ്റയില്‍ ഈര്‍പ്പം കലര്‍ന്ന് പൂപ്പല്‍ ബാധ ഉണ്ടാകുന്നതും തടയാനാകും.
തൊഴുത്തില്‍ നില്‍ക്കുന്ന പശു പുല്ലൂറ്റിയില്‍നിന്ന് തീറ്റയെടുക്കുന്നതു പോലെ ഇതില്‍നിന്ന് കോഴികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തീറ്റ തിന്നാം. കോഴികളുടെ കാഷ്ഠം ശേഖരിക്കാനായി കൂടിന് താഴെ നല്ല ഷീറ്റ് വിരിച്ചിട്ടുണ്ട്. ഇതില്‍ വീഴുന്ന കാഷ്ഠം ഈ ഷീറ്റോടെ കൊണ്ടു പോയി ചെടികള്‍ക്ക് ചുവട്ടിലോ മറ്റോ കളയുക മാത്രമാണ് വേണ്ടത്. കോഴികളിടുന്ന മുട്ടകള്‍ കൂട്ടില്‍ നിന്ന് മെല്ല െഉരുണ്ടുവന്ന് തീറ്റയിട്ടിരിക്കുന്നതിനടിയിലായി സജ്ജീകരിച്ചിട്ടുള്ള സ്ഥലത്ത് വന്നുകിടക്കും. മുന്നില്‍ തൂക്കിയിട്ടിട്ടുള്ള വല ചെറുതായൊന്ന് പൊക്കിയാല്‍ മുട്ട എടുക്കാം. തീറ്റയും മുട്ടകളും അന്യപക്ഷികളും മൃഗങ്ങളും നശിപ്പിക്കുന്നത് തടയുന്നതിനുള്ള സംവിധാനവും ഇതിലുണ്ടാകും.
യഥേഷ്ടം മാറ്റിവെയ്ക്കുന്നതിനായി ഭാരം ഒരു പ്രശ്നമാകാത്ത വിധത്തിലാണ് കൂടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ വീടിന്‍്റെ മട്ടുപ്പാവിലോ ഒഴിഞ്ഞ ഷെഡ്ഡുകളിലോ കൂട്  വെക്കാവുന്നതാണ്. വീടിനോട് ചേര്‍ന്ന് കൂടു വെയ്ക്കുമ്പോള്‍ ദുര്‍ഗന്ധമുണ്ടാകുന്നത് തടയാനായി അസിഡി ഫയിംഗ് സ്പ്രേ ഉപയോഗിക്കാം. ഇതും വിപണിയില്‍ ലഭ്യമാണ്. വൈറ്റനറി കോളജാണ് ഇത്തരം കൂടുകള്‍ വിപണിയിലത്തെിച്ചിരിക്കുന്നത്.
കോഴിക്കൂടും കോഴിയും ടെറസിലായതിനാല്‍ പറമ്പില്‍ നടന്ന് കൃഷി നശിപ്പിക്കുമെന്ന ഭയമില്ലാതെ കോഴിവളര്‍ത്തല്‍ തുടങ്ങാം.

ഇതുപോലെ പൂന്തോട്ടത്തിലോ ടെറസിലോ മുറ്റത്തോ ഒക്കെ വെക്കാവുന്ന ചന്തമുള്ള കോഴിക്കൂടുകളും നമുക്ക് ഉണ്ടാക്കാവുന്നതാണ്. വൃത്തിയാക്കാന്‍ അല്‍പം സമയം കണ്ടത്തെുകയാണെങ്കില്‍ കോഴികളെയും താറാവുകളെയും അലങ്കര പക്ഷികളെയുമെല്ലാം നമുക്ക് അംഗങ്ങളാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മണ്ണുത്തി വൈറ്ററിനറി കോളജ്, ഡോ. ബി. അജിത്ബാബു, 9446096855

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.