പ്ളംബിങ് പ്രധാനം

 

വീട്ടിലേക്കുള്ള വാട്ടര്‍ കണക്ഷന്‍െറ കാര്യത്തിലും ബാത്ത്റൂമുകളിലേക്കും അടുക്കളയിലേക്കും മറ്റുമുള്ള ജലവിതരണത്തിനുള്ള പൈപ്പ് തെരഞ്ഞെടുക്കുന്നതിലും അല്‍പം ശ്രദ്ധ ചെലുത്തിയാല്‍, വീട് നിലനില്‍ക്കുന്ന കാലത്തോളം വെള്ളത്തിന്‍െറ കാര്യത്തില്‍ സ്വസ്ഥമായിരിക്കാന്‍ കഴിയും. ഓര്‍ക്കുക; അല്‍പ ലാഭം പ്രതീക്ഷിച്ച് നിലവാരം കുറഞ്ഞ പൈപ്പും മറ്റും ഉപയോഗിച്ചാല്‍, പിന്നീട് അത് മാറ്റണമെങ്കില്‍ വീടിന്‍െറ അതേ നീളത്തില്‍തന്നെ ചുവരും ടൈലുമെല്ലാം വെട്ടിപ്പൊളിക്കേണ്ടിവരും. അല്‍പ ലാഭം പെരുംചേതമായി മാറുകയും ചെയ്യും. 
ടാപ്പുകള്‍ എവിടെയെല്ലാം, പൈപ്പ് പോകുന്ന വഴി, വാട്ടര്‍ടാങ്ക്, മലിനജലം പോകുന്ന കുഴല്‍,സെപ്റ്റിക് ടാങ്ക്,സോക്പിറ്റ് തുടങ്ങിയവയെല്ലാം വ്യക്തമായി കാണിക്കുന്ന പ്ളംബിങ് പ്ളാന്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനനുസരിച്ച് ബജറ്റും തയാറാക്കാം. പിന്നീട് വല്ല അറ്റകുറ്റപ്പണിയും വേണ്ടിവരുമ്പോള്‍ ഈ പ്ളാന്‍ വളരെ സഹായിക്കും. 
അടുക്കളയിലും  ബാത്ത്റൂമിലുമാണ് സാധാരണ പ്ളംബിങ് ജോലി കൂടുതല്‍ ആവശ്യമുള്ളത്. വീട് നിര്‍മാണത്തിന്‍െറ ആദ്യ ഘട്ടത്തില്‍ തന്നെ പ്ളംബിങ്ങിന്‍െറ പ്രാരംഭപ്രവര്‍ത്തനവും തുടങ്ങണം. 
ബാത്ത്റൂമില്‍ ടാപ്പ് പോയന്‍റ് സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഭാവിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സൗകര്യങ്ങള്‍ക്ക് കൂടി ഇപ്പോള്‍ പോയന്‍റിട്ട് വെച്ചാല്‍ പിന്നീട് മതിലും ടൈലുമൊന്നും കുത്തിപ്പൊളിക്കേണ്ടിവരില്ല. ഉദാഹരണത്തില്‍ ബാത്ത്ടബ്ബും ഹീറ്ററും ഇപ്പോള്‍ വെക്കുന്നില്ളെങ്കിലും അതിനുള്ള കണക്ഷന്‍ പോയന്‍റ് ഇട്ടുവെക്കാം. സാധാരണ മൂന്നു മുതല്‍ ആറുവരെ പോയന്‍റുകളാണ് കുളിമുറിയില്‍ വേണ്ടിവരുക. പ്രധാന ടാപ്പ്, ഷവര്‍ ടാപ്പ്, ചൂടുവെള്ള ടാപ്പ്, കക്കൂസ് ടാപ്പ്, ഫ്ളഷ് ടാപ്പ്, വാഷ്ബേസിന്‍ ടാപ്പ് എന്നിങ്ങനെ.
 ചൂടുവെള്ളവും പച്ചവെള്ളവും ഒന്നിച്ച് തരുന്ന മിക്സര്‍ ടാപ്പാണെങ്കില്‍ ഷവറിന് പ്രത്യേകം പോയന്‍റ് വേണ്ടതില്ല. അടുക്കളയില്‍ ശുദ്ധജലത്തിനും സിങ്കിലേക്കുമാണ് പ്രധാനമായും വാട്ടര്‍ കണക്ഷന്‍ വേണ്ടത്. സിങ്കിന്‍െറ സ്ഥാനം നേരത്തേ നിര്‍ണയിച്ചാലേ അനുയോജ്യമായ സ്ഥാനത്ത് ടാപ്പ് സ്ഥാപിക്കാനാവൂ.
l തെരഞ്ഞെടുക്കുന്ന വസ്തുക്കളുടെ ഭംഗിക്കല്ല, ഉപയോഗത്തിനും ദീര്‍ഘകാലം ഈട് നില്‍ക്കുന്നതിനുമാണ് മുന്‍ഗണന നല്‍കേണ്ടത്. 
l പി.വി.സി പൈപ്പ്, ടാപ്പ് എന്നിവ ഐ.എസ്.ഐ മുദ്രയുള്ളത് നോക്കി തെരഞ്ഞെടുക്കുക. ഇവ ഇടക്കിടെ മാറ്റുക പ്രായോഗികമല്ല. 
l ബാത്ത്റൂമുകളെല്ലാം ഒരുവശത്ത് തന്നെ വരുകയാണെങ്കില്‍ പ്ളംബിങ് ജോലി എളുപ്പവും പൈപ്പിന്‍െറ നീളം കുറച്ചും മതി.
l വാട്ടര്‍ ടാങ്കും ഇതേവശത്തായാല്‍ പൈപ്പ് പിന്നെയും ലാഭിക്കാം.
l ടാപ്പുകളും മറ്റും തെരഞ്ഞെടുക്കുമ്പോള്‍ അവ നിര്‍മിച്ച സ്റ്റീലിന്‍െറ ഗുണമേന്മ പ്രത്യേകം ശ്രദ്ധിക്കണം. നിരന്തരം ഉപയോഗിക്കേണ്ടതിനാല്‍ ഇവക്ക് ഇടക്കിടെ ഉണ്ടാകുന്ന കേടുപാടുകള്‍ തലവേദന സൃഷ്ടിക്കും. 
l പ്ളംബിങ് ജോലിക്കാരെ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. പരിചയസമ്പന്നരല്ളെങ്കില്‍ കുടുങ്ങും. നാം ജോലിക്ക് നിയോഗിക്കുന്നവരെക്കുറിച്ച് മുമ്പ് പ്ളംബിങ് ജോലികള്‍ ചെയ്ത വീടുകളുടെ ഉടമകളുമായി സംസാരിക്കുന്നത് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണ രൂപപ്പെടുത്താന്‍ സഹായിക്കും. 
l പൈപ്പുകള്‍ കൂട്ടിയോജിപ്പിക്കാന്‍ നിലവാരമുള്ള പശ തന്നെ ഉപയോഗിക്കണം. പശ തേക്കുംമുമ്പ് പൈപ്പിന്‍െറ അഗ്രം നന്നായി തുണികൊണ്ട് തുടക്കണം.
l പ്ളംബിങ് ജോലി പൂര്‍ത്തിയായാല്‍ ഭിത്തിതേപ്പിനും ടൈല്‍ ഒട്ടിക്കുന്നതിനുമെല്ലാം മുമ്പായി വെള്ളം പമ്പ്ചെയ്ത് ലീക്കും മറ്റു കുഴപ്പങ്ങളുമില്ളെന്ന് ഉറപ്പാക്കണം.
l ക്ളോസറ്റില്‍ നാപ്കിനും മറ്റും ഉപേക്ഷിക്കുന്നത് പൈപ്പ് അടയാന്‍ കാരണമായേക്കും.
l മുടിയും സോപ്പും കുളിമുറിയിലെ ഡ്രെയിനേജിലേക്ക്് പോകുന്നത് തടയാന്‍ സ്റ്റോപ്പര്‍ വെക്കണം.
l ഇലകളും എണ്ണയും ഭക്ഷ്യവസ്തുക്കളും സിങ്കിലൂടെ കുഴലിലേക്കിറങ്ങാതെ നോക്കണം.
l ഡ്രെയിനേജിലൂടെ വെള്ളം ഒഴിഞ്ഞുപോകുന്നതിന് പതിവിലും വേഗം കുറവാണെന്ന് തോന്നിയാല്‍ തടസ്സം ഉടനെ കണ്ടത്തെി പരിഹരിക്കുക.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.