ചേന കട്ലറ്റ്
ചേരുവകൾ
- ചേന -1/2 കിലോ
- സവാള -1 വലുത്
- പച്ചമുളക് -നാലെണ്ണം
- ഇഞ്ചി -ഒരു ചെറിയ കഷണം
- വെളുത്തുള്ളി -നാല് അല്ലി
- ഉപ്പ് -ആവശ്യത്തിന്
- കറിവേപ്പില -ഒരു തണ്ട്
- മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
- മുളകുപൊടി- 1/2 ടീസ്പൂൺ
- ഗരം മസാല പൊടി- 1/2 ടീസ്പൂൺ
- കുരുമുളകുപൊടി- 1/2 ടീസ്പൂൺ
- ഒരു മുട്ട അടിച്ചത് അല്ലെങ്കിൽ കുറച്ച് മൈദ കലക്കിയത്
- ബ്രഡ് പൊടി ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേന അല്പം ഉപ്പിട്ട് പുഴുങ്ങി ഉടച്ചെടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് കുഴച്ചെടുക്കുക. എന്നിട്ട് ചെറിയ ഉണ്ടകളാക്കി ഇഷ്ടമുള്ള ആകൃതിയിൽ പരത്തിയെടുക്കുക.
ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് നേരത്തെ പരത്തി വെച്ചിരിക്കുന്ന കട് ലെറ്റുകൾ അടിച്ചുവെച്ചിരിക്കുന്ന മുട്ടയിൽ/ മൈദയിൽ മുക്കി ബ്രഡ് പൊടിയിൽ ഉരുട്ടി ഇടുക. ചെറുതീയിൽ ഇരുപുറവും ബ്രൗൺ കളർ ആകുന്നതുവരെ മൂപ്പിച്ചു കോരിയെടുക്കുക.
ടൊമാറ്റോ കെച്ചപ്പ് കൂട്ടി സ്വാദിഷ്ടമായി കട് ലെറ്റ് കഴിക്കാവുന്നതാണ്. വെജിറ്റേറിയനായ ആൾക്കാർക്ക് മുട്ടക്ക് പകരം മൈദയിൽ മുക്കി ഉണ്ടാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.