തേങ്ങാ മുറി
റമദാൻ വിഭവം: തേങ്ങാ മുറി
ചേരുവകൾ:
- മുട്ട -6 എണ്ണം
- മല്ലിയില -2 ടേബിൾ സ്പൂൺ
- പുതിനയില -2 ടേബിൾ സ്പൂൺ
- ഇഞ്ചി -ഒരു കഷണം
- ചെറുനാരങ്ങ നീര് -1 ടേബിൾ സ്പൂൺ
- പച്ചമുളക് -6 എണ്ണം
- ഉരുളക്കിഴങ്ങ് -3 എണ്ണം
- മൈദ -1 കപ്പ്
- ബ്രെഡ് പൊടിച്ചത് -1 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
മുട്ട വേവിച്ച് തോട് കളഞ്ഞ് എടുക്കുക. 2 മുതൽ 6 വരെ ചേരുവകൾ വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ചു ഉടച്ചു വെക്കുക. അരച്ച കൂട്ടും വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് മിക്സ് ചെയ്യുക. മുട്ട മൈദപ്പൊടിയിൽ ഉരുട്ടിയെടുക്കുക. ഉരുളക്കിഴങ്ങ് നന്നായി പിടിച്ചിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം ഓരോ മുട്ടയും ഉരുളക്കിഴങ്ങ് കൊണ്ട് പൊതിഞ്ഞ് ഉരുട്ടി എടുക്കുക. ഇത് 2 മുട്ട ബീറ്റ് ചെയ്തതിൽ മുക്കിയെടുത്തു ബ്രഡ് പൊടിച്ചത് കോട്ട് ചെയ്ത് ചൂടായ എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കുക. ഒന്ന് തണുത്ത ശേഷം പൊടിഞ്ഞു പോകാതെ മുറിച്ചെടുക്കുക. രുചികരമായ തേങ്ങാമുറി റെഡി.
തയാറാക്കിയത്: പി.വി. ഫാത്തിമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.