Posted On
date_range Updated On
date_range സ്റ്റഫ് കണ്ണുവെച്ച പത്തിരി
ഭക്ഷണത്തോട് മുഖം തിരിക്കുന്ന കൂട്ടരാണ് കുട്ടികൾ. അവർക്ക് ഇഷ്ടമുള്ളവ മാത്രം കഴിച്ച് വയറു നിറക്കുമ്പോൾ പോഷകങ്ങൾ ശരിയായ അളവിൽ ലഭിച്ചെന്നുവരില്ല. കുട്ടിക്കുറമ്പന്മാാരെ ആകർഷിക്കുന്ന തരത്തിലുള്ള പോഷക സമൃദ്ധമായ ടിഫിൻ വിഭവമിതാ...
ചേരുവകൾ:
- മൈദ–100 ഗ്രാം
- വനസ്പതി – ഒരു ചെറിയ സ്പൂൺ
- മുട്ട–രണ്ടെണ്ണം
- ചൂടുവെള്ളം– ആവശ്യത്തിന്
- ഇറച്ചി വേവിച്ച് മിൻസ് ചെയ്തത്–1/4 കപ്പ്
- ബീൻസ്, കാരറ്റ് കൊത്തിയരിഞ്ഞ് എണ്ണയിൽ വഴറ്റിയത്– ഒരു കപ്പ്
- വെണ്ണ–1/4 കപ്പ്
തയാറാക്കുന്ന വിധം:
മൈദയിൽ വനസ്പതി ചേർത്ത് ചൂടു വെള്ളത്തിൽ കുഴച്ചെടുക്കുക. മടക്കായി കണ്ണുവെച്ച പത്തിരി ചുട്ടെടുക്കുക. അതിനു ശേഷം ആ മടക്കിൽ ഇറച്ചി മിൻസ് ചെയ്തതും പച്ചക്കറികളും വെച്ച് മുട്ടയിൽ മുക്കി തവയിൽ വെണ്ണ പുരട്ടി ചുട്ടെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.