Posted On
date_range Updated On
date_range കടല കൊണ്ടൊരു കിടിലൻ വട
കടല കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്തമായ പലഹാരമാണ് കടല വട.
ആവശ്യമുള്ള ചേരുവകൾ:
- ചെറുമണി കടല - രണ്ടു കപ്പ്. (ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
- സവാള - രണ്ടെണ്ണം അരിഞ്ഞത്
- കറിവേപ്പില - രണ്ടു തണ്ട്
- പച്ചമുളക് - മൂന്നെണ്ണം
- വെളുത്തുള്ളി - ആറെണ്ണം
- മല്ലിയില - കുറച്ച് അരിഞ്ഞത്
- ഉപ്പ് - കുറച്ച്
പാകംചെയ്യുന്ന വിധം:
മുകളിൽ പറഞ്ഞ ചേരുവകളിൽ മല്ലിയില ഒഴികെയുള്ള മറ്റു ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. നന്നായി അരഞ്ഞു വന്നാൽ ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അരിഞ്ഞുവെച്ച മല്ലിയില ഇതിലേക്ക് ചേർക്കുക. ശേഷം ചെറിയ ഉണ്ടകൾ ആക്കി കൈയിൽ വെച്ച് പരത്തുക. എണ്ണ ചൂടാക്കി വറുത്തെടുക്കുക. കടല വട തയാർ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.