ചിക്കൻ ഹോട്ട്പോട്ട്

കുട്ടികൾക്കായി തയാറാക്കാം ചിക്കൻ ഹോട്ട്പോട്ട്

അവധിക്കാലത്ത് കുട്ടികൾക്ക് രുചികരവും വ്യത്യസ്തവുമായ പലഹാരങ്ങൾ അമ്മമാർ തയാറാക്കിയ കൊടുക്കാറുണ്ട്. ഇത്തരത്തിൽ എളുപ്പം തയാറാക്കാവുന്ന അടിപൊളി നാലുമണി പലഹാരമാണ് ചിക്കൻ ഹോട്ട്പോട്ട്.

ആവശ്യമായ സാധനങ്ങൾ: 

  • എല്ലില്ലാത്ത ചിക്കൻ -250 ഗ്രാം
  • സവാള ചെറുതായി അരിഞ്ഞത് -1/2 കപ്പ്
  • ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  • പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
  • ചിക്കൻ മസാല - 1 ടീസ്പൂൺ
  • മല്ലിപൊടി - 1 ടീസ്പൂൺ
  • ഗരംമസാല പൊടി - 1 ടീസ്പൂൺ
  • മല്ലിയില - കുറച്ച്
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - വറുത്തെടുക്കാൻ

തയാറാക്കുന്ന വിധം:

ചിക്കൻ, സാവാള അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിപൊടി, ചിക്കൻ മസാല, പച്ചമുളക്, ഗരംമസാല, മല്ലിയില എന്നിവ ഒന്നിച്ചാക്കി വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക. ഇത് സോസേജ് പോലെ വിരൽ ആകൃതിയിൽ ഉരുട്ടിയുക്കുക. തുടർന്ന് അടിച്ച മുട്ടയിലും ബ്രഡ് ക്രംസിലും മുക്കി ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചും ഇട്ട് ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കുക.

Tags:    
News Summary - Tasty Chicken Hot Pot Recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT