Posted On
date_range Updated On
date_range 'തബൂല' സലാഡ് തയാറാക്കാം
അറേബ്യന്‍ മെനുവിലെ വളരെ പ്രധാനപ്പെട്ടൊരു സലാഡ് ആണ് 'തബൂല'. അറേബ്യന്‍ ഭക്ഷണ ക്രമത്തില്‍ ഒന്നിലധികം വെജിറ്റബ്ള്‍ സലാഡുകൾ ഉണ്ടാകും. അതില്‍ ഒന്നാമത്തേതാണ് തബൂല.
ചേരുവകൾ:
- ബദൂനിസ് ഇലകള്‍ - രണ്ട് പിടി
- പുതിനയില - ഒരു പിടി
- ബസല്‍ അഹ്ദര്‍ എന്ന ഉള്ളിത്തണ്ട് - മൂന്ന്
- തക്കാളി - മൂന്ന്
- ബര്‍ഗൂല്‍ (റവ) - അര ഗ്ലാസ്
- നാരങ്ങ - നാല്
- ഉണങ്ങിയ പുതിനയില പൊടി - ഒരു സ്പൂണ്‍
- ഒലിവ് എണ്ണ - അഞ്ച് സ്പൂണ്‍
- കുരുമുളക് പൊടി - കാല്‍ സ്പൂണ്‍
- ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ടവിധം:
ബദൂനിസ് ഇലയും പുതിനയിലയും ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് കഴുകി തുവര്‍ത്തിവെക്കണം. അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളിത്തണ്ടും തക്കാളിയും മിക്സ് ചെയ്യണം. എന്നിട്ട് നാരങ്ങനീരില്‍ കുതിര്‍ത്ത റവയുമായി ചേര്‍ത്ത്് ഇളക്കണം. അതിനു മുകളില്‍ ഒലിവ് എണ്ണയും കുരുമുളക് പൊടിയും ഉണക്ക പുതിനയില പൊടിയുംകൊണ്ട് ഡ്രസ് ചെയ്യണം. അല്‍പനേരം അങ്ങനെ വെച്ച ശേഷം വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.