Posted On
date_range Updated On
date_range വീട്ടിലുണ്ടാക്കാം രുചിയൂറും നെയ്യപ്പം
കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണ പദാർഥങ്ങളിൽ ഒന്നാണ് നെയ്യപ്പം. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും കഴിക്കാൻ ഏറെ ഇഷ്ടം തന്നെ. വീടുകളിൽ ഉണ്ടാകുമ്പോൾ തനതു രുചി കിട്ടാത്തത്തിന്‍റെ പേരിൽ പൊതുവെ പലരും ഇത് കടകളിൽ നിന്ന് വാങ്ങൽ പതിവുമാണ്. എങ്കിൽ ഈ ഒരു രീതിയിൽ ചെയ്തു നോക്കു.
ചേരുവകൾ
- പച്ചരി - 3 കപ്പ്
- മൈദ - 2 ടേബിൾ സ്പൂണ്‍
- പാളയംകോടന്‍ പഴം - 2 എണ്ണം
- തേങ്ങാകൊത്ത് - 1/2 കപ്പ്
- സോഡാ പൊടി - 1/4 ടീസ്പൂണ്‍
- ശർക്കര - 1/2 കിലോ
- എള്ള് - ഒരു ടീസ്പൂണ്‍
- ഏലക്ക - 2 എണ്ണം പൊടിച്ചത്
- വെള്ളം - 2 കപ്പ്
- നെയ്യ് - 3 ടീസ്പൂണ്‍
- വെളിച്ചെണ്ണ - 4 കപ്പ്
- ഉപ്പ് - 1 നുള്ള്
തയാറാക്കുന്ന വിധം
- പച്ചരി 5 മണിക്കൂർ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം ഊററി വെച്ച് പുട്ട് പൊടിയുടെ രൂപത്തില്‍ പൊടിക്കുക.
- ശർക്കര 2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക
- ഒരു പാത്രത്തില്‍ അരിപ്പൊടി, ശർക്കര പാനി, തേങ്ങാകൊത്ത്, എള്ള്,
- സോഡാ പൊടി, നെയ്യ്, ഉപ്പ്, പാളയംകോടന്‍ പഴം, ഏലക്ക പൊടിച്ചത്, മൈദ എന്നിവ ചേര്‍ത്തു നന്നായി കുഴക്കുക. നാലു മണിക്കൂർ അടച്ചു വെയ്ക്കുക
- മാവ് ഇഡലി മാവിന്‍റെ അയവിൽ ആയിരിക്കണം, വെള്ളം കൂടി പോകരുത്.
- ഇടത്തരം തീയില്‍ നല്ല കുഴിവുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളക്കുമ്പോൾ, കൂട്ട് ഇളക്കി ഒരു തവി മാവ് ഒഴിക്കുക. ചെറു തീയിൽ വേണം വറുക്കാൻ അല്ലെങ്കിൽ അകം വെന്തു കിട്ടില്ല.
- നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോള്‍ അപ്പം തിരിച്ചിടണം. ചുവന്ന നിറമാകുമ്പോള്‍ കോരിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.