പൊട്ടാറ്റോ ചിപ്സ് വീട്ടിലുണ്ടാക്കാം
കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണല്ലോ ചിപ്സ്. നാലുമണി ചായക്കൊപ്പവും ഇട നേരങ്ങളിലും എല്ലാം തന്നെ കഴിക്കുന്ന ഒരു ഐറ്റം. വീട്ടിലുള്ള ചെരുവകൾ മാത്രം മതി ഇതുണ്ടാക്കി എടുക്കാൻ
ചേരുവകൾ
- ഉരുളക്കിഴങ്ങ്- 3
- തണുത്ത വെള്ളം- 4 കപ്പ്
- കശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
- ഉപ്പ്- അര ടീസ്പൂൺ
- എണ്ണ- വറുക്കാൻ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങിലെ തൊലി നീക്കം ചെയ്ത് വട്ടത്തിൽ കനംകുറച്ച് അരിയുക. ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേർക്കുക. അതിൽ നന്നായി കഴുകി ടവൽ കൊണ്ട് നനവ് ഒപ്പിയെടുക്കാം. ഇനി തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് വറുക്കാം.
മിതമായ തീയിൽ ഇളക്കി വറുത്തെടുക്കുക. ക്രിസ്പിയായി വരുമ്പോൾ വാങ്ങിവെച്ച് മുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. മസാല എല്ലായിടത്തും ആവാൻ ശ്രദ്ധിക്കണം. വായു കടക്കാത്ത പാത്രത്തിൽ വച്ച് ആവശ്യാനുസരണം കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.