Posted On
date_range Updated On
date_range മഴക്കാലത്തെ കിടിലൻ കോമ്പോ... കഞ്ഞിയും മുതിര ചമ്മന്തിയും
മുതിര ചമ്മന്തി കഞ്ഞിയുടെ കൂടെ രാവിലത്തെ ആഹാരമായി കഴിക്കാറുണ്ട്. ഒരു ആയുർവേദ മരുന്ന് കൂടിയാണ് തെക്കൻ ഗ്രാമ പ്രദേശങ്ങളിൽ മഴക്കാലത്താണ് ഇതു കൂടുതൽ ഉപയോഗിക്കാറ്.
ചേരുവകൾ:
- തേങ്ങ - കാൽ കപ്പ്
- മുതിര പരിപ്പ് - അര കപ്പ്
- മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
- ചുവന്നുള്ളി - രണ്ടെണ്ണം
- പുളി - അൽപം
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
മുതിര ഒരു പാത്രത്തിലിട്ട് നല്ലതു പോലെ വറക്കണം. ചൂട് പോകുമ്പോൾ മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് തൊലി കളഞ്ഞ് പരിപ്പ് എടുക്കണം.
ഈ മുതിര പരിപ്പ് വെള്ളത്തിൽ കഴുകി ഊറ്റിയെടുക്കണം. തേങ്ങ, ചുവന്നുള്ളി, മുളകുപൊടി, പുളി, ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.