ചുടു ചൂടോടെ കുടിക്കാം നല്ല മഷ്റൂം സൂപ്പ്
എല്ലാ സൂപ്പും എല്ലവർക്കും ഇഷ്ടപ്പെടനമെന്നില്ല. പക്ഷെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സൂപ്പ് ആണിത്. പെട്ടെന്ന് ഉണ്ടാക്കി എടുക്കും ചെയ്യാം.
ചേരുവകൾ
- ചെറുതായി അരിഞ്ഞ കൂൺ-ഒരുകപ്പ്
- കോൺഫ്ളവർ-ഒരു ടീസ്പൂൺ
- സവാള-1
- ഉപ്പ്-പാകത്തിന്
- പാല്- ഒരു കപ്പ്
- കുരുമുളക്-6
- ബട്ടർ- പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടായി വരുമ്പോൾ ബട്ടറിട്ട് അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന കൂൺ ചേർക്കുക. മൂന്നു മിനിട്ട് നന്നായി വഴറ്റിയശേഷം ഇതിലേക്ക് അൽപം പാലും ചേർത്ത് നല്ലതു പോലെ ഇളക്കുക. നന്നായി തിളച്ചു വരുമ്പോൾ തീയണയ്ക്കാം. തണുത്തതിന് ശേഷം ഇത് മിക്സിയിൽ നല്ല പേസ്റ്റാക്കി അടിച്ചെടുക്കുക.
ഒരു പാനിൽ കുറച്ച് ബട്ടറിട്ട് സവാള അതിലിട്ട് ബ്രൗൺ നിറമാവുന്നത് വരെ വഴറ്റുക. ഇതിലേക്ക് കൂൺ പേസ്റ്റ് മിക്സ് ചെയ്ത് അൽപം കോൺഫ്ളവർ കൂടി ചേർത്ത് ചെയ്ത് അഞ്ചു മിനിട്ട് പാകം ചെയ്യാം. ശേഷം തീയണയ്ക്കാം ചൂടോടെ വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.