Posted On
date_range Updated On
date_range ഇഫ്താറിനു ഹെൽത്തി മൊറോക്കൻ സാലഡ്
ചേരുവകൾ
- നന്നായി വേവിച്ച വെള്ളക്കടല: ഒരു കപ്പ്
- ഉണക്ക മുന്തിരി-1/2കപ്പ്
- കസ്കസ് -1/2കപ്പ്
- അരിഞ്ഞ പച്ചക്കറികൾ (ബെൽ പെപ്പർ, ചെറി തക്കാളി, കുക്കുമ്പർ, കാരറ്റ്, കോളിഫ്ളവർ, ചുവന്നുള്ളി) ഒരു കപ്പ്
- ഉണക്കിയ ഒറിഗാനോ ഇലകൾ: അരടീസ്പൂൺ
- ഉപ്പും കുരുമുളകും: അൽപം
- ഒലിവ് ഓയിൽ: രണ്ട് ടേബിൾസ്പൂൺ
- പഞ്ചസാര: ഒരു നുള്ള്
തയാറാക്കുന്ന വിധം
കസ്കസും ഉണക്ക മുന്തിരിയും ഒരു ബൗളിൽ ഇട്ടു വെക്കുക.വെജിടേബിൾ സ്റ്റോക്കിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും ചെർത്തി തിളപ്പിക്കുക. ഈ വെള്ളം കസ്കസ് ഉണക്ക മുന്തിരി ഇട്ടു വെച്ച ബൗളിലേക്ക് ഒഴിച്ച് അഞ്ചു മിനിട്ട് അടച്ചു വെക്കുക.
വലിയ മിക്സിങ് ബൗൾ എടുത്ത് അതിലേക്ക് കനംകുറച്ച് അരിഞ്ഞുവെച്ച പച്ചക്കറികൾ, വെള്ളക്കടല, ഒലിവ് ഓയിൽ, എന്നിവ ഒഴിക്കുക. ഇതിലേക്ക് ഒരു നുള്ള് പഞ്ചസാരയും അല്പം ഉപ്പും കുരുമുളകും ചേർക്കണം.
ഇനി എല്ലാ ചേരുവകളും നന്നായി ചേർത്തിളക്കുക. തണുപ്പിച്ച ശേഷം വിളമ്പാം. ഹെൽത്തി സാലഡ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.