Posted On
date_range Updated On
date_range രുചികരം മാങ്കോ സൽസ
പഴുത്ത മാങ്ങയുടെ കാലമായി തുടങ്ങിയല്ലോ.ചെറിയ വിലക്കും ഇപ്പോൾ മാങ്ങ മാർക്കറ്റുകളിൽ ലഭ്യമാണ്.ഇത് ഹെൽത്തിയും ആണ് കളർ ഫുള്ളും ആണ്.ഒരുപാട് ഗുണകണങ്ങൾ അടങ്ങിയ ഒരു സാലഡ് ആണിത്
ചേരുവകൾ
- പഴുത്ത മാങ്ങ- 3
- ചുവന്ന കാപ്സിക്കം-1
- സവോള- അരകപ്പ്
- മല്ലിയില- കാൽ കപ്പ്
- ചുവന്നമുളക്- 1
- നാരങ്ങ- 1
- ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ മാങ്ങയും കാപ്സിക്കവും സവോളയും മല്ലിയിലയും മുളകും ചെറുതായി അരിഞ്ഞുവച്ചത് മിക്സ് ചെയ്യുക. ഇതിലേക്ക് ഒരുനാരങ്ങയുടെ നീര് മുഴുവൻ പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് ഉപ്പിട്ട് വീണ്ടും ഇളക്കുക. പത്തുമിനിറ്റിനു ശേഷം ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.