Posted On
date_range Updated On
date_range മാമ്പഴ പുളിശ്ശേരി ഉണ്ടെങ്കിൽ സദ്യ ജോറായി
സ്വാദൂറുന്ന പഴമയുടെ രുചിക്കൂട്ടാണ് മാമ്പഴ പുളിശ്ശേരി.തനി നാടൻ പഴുത്ത മാമ്പഴമാണ് നമ്മൾ ഇതിനു ഉപയോഗിക്കേണ്ടത്. സദ്യയുടെ കൂട്ടത്തിൽ മാമ്പഴ പുളിശ്ശേരി കൂടെ ഉണ്ടെങ്കിൽ സദ്യ ജോറായി.
ചേരുവകൾ:
- നാടൻ മാമ്പഴം - 10 എണ്ണം
- മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
- പച്ചമുളക് - 4 എണ്ണം
- തൈര് - ½ ലിറ്റർ
- തേങ്ങാ - ½ കപ്പ്
- ചെറിയ ഉള്ളി - 5 എണ്ണം
- ജീരകം - ½ ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - 1 കപ്പ്
- കറിവേപ്പില - 2 തണ്ട്
തയ്യാറാക്കുന്ന വിധം:
നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് എടുത്ത് മഞ്ഞളും പച്ചമുളകും ഉപ്പും ചേർത്ത് വെള്ളമൊഴിച്ചു വേവിക്കുക. തേങ്ങ, ജീരകവും ചെറിയുള്ളിയും ചേർത്ത് നന്നായി അരയ്ക്കുക.
മാമ്പഴം വെന്തു കഴിയുമ്പോൾ തേങ്ങാ അരച്ചത് ചേർത്തിളക്കുക, ചെറിയ തിള വരുമ്പോൾ തൈര് ചേർത്ത് തീ ഓഫ് ചെയ്യുക. കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കാവുന്നതാണ്. സധ്യക്കൊപ്പം വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.