ഞൊടിയിടയിൽ ഉണ്ടാക്കാം ലെമൺ റൈസ്
ഒട്ടുമിക്ക ദക്ഷിണേന്ത്യൻ വീടുകളിലും ലെമൺ റൈസ് ഒരു പ്രധാന വിഭവമാണ്. വളരെ പെട്ടെന്നുണ്ടാക്കാൻ പറ്റിയൊരു റൈസ് വിഭവം. കുട്ടികൾക്കു ടിഫിൻ ആയി കൊണ്ടു പോകാനും എളുപ്പം. നാരങ്ങയും കപ്പലണ്ടിയും ഉഴുന്നുപരിപ്പും മഞ്ഞളും തുടങ്ങി വീട്ടിലുള്ള ചേരുവകൾ ചേർത്തുണ്ടാക്കുന്ന ഒരു വിഭവം.
ചേരുവകൾ
● വേവിച്ചെടുത്ത ബസ്മതി റൈസ് - 1 കപ്പ് ● നാരങ്ങാനീര് - 2 ടീസ്പൂൺ
● നല്ലെണ്ണ -2 ടീസ്പൂൺ ● കപ്പലണ്ടി - 1/4 കപ്പ് ● കടലപ്പരിപ്പ് - 1/4 ടീസ്പൂൺ
● ഉഴുന്നുപരിപ്പ് - 1/4 ടീസ്പൂൺ ● കായപ്പൊടി - 1/4 ടീസ്പൂൺ ● മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ ● ഉപ്പ് - ആവശ്യത്തിന് ● പച്ചമുളക് - 2 എണ്ണം ● ഉണക്കമുളക് - 2 എണ്ണം
● കറിവേപ്പില - ആവശ്യത്തിന് ● പഞ്ചസാര - 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് നന്നായിട്ട് ചൂടായി വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കുറച്ചു കടുകിട്ട് പൊട്ടി വരുമ്പോൾ ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കപ്പലണ്ടി എന്നിവ ചേർത്ത് മൂപ്പിച്ച് എടുക്കാം. അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്തു കൊടുക്കാം.
ഇനി ഇതിലേക്ക് നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വേവിച്ചു വച്ചിരിക്കുന്ന ബസ്മതി റൈസ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.