Posted On
date_range Updated On
date_range പോഷകങ്ങളുടെ കലവറയാണ് കോസംബാരി സാലഡ്
വേവിക്കാതെയും മസാലകൂട്ടുകൾ ചേർക്കാതെയും പച്ചക്കറിയും പഴങ്ങളും ചേർത്ത് തയാറാക്കുന്ന സാലഡുകൾ പോഷകങ്ങളുടെ കലവറയാണ്. രുചിക്കൊപ്പം ആവശ്യമായ കലോറി ഊർജം പകരാനും സാലഡുകൾക്ക് കഴിയുമെന്നതിനാൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട വിഭവം തന്നെയാണിത്. ഇന്ത്യയിലെ കോസംബാരി സാലഡ് പരിചയപ്പെടാം...
ചേരുവകൾ:
- ചെറുപയർ പരിപ്പ്– കാൽ കപ്പ് (ചെറുപയർ പരിപ്പ്)
- കക്കിരി– ഒന്ന്
- കാരറ്റ്– ഒന്ന്
- കാപ്സിക്കം (ചെറുതായി അരിഞ്ഞത്)–2 ടേബ്ൾ സ്പൂൺ
- തക്കാളി (ചെറുതായി അരിഞ്ഞത്)– 2 ടേബ്ൾ സ്പൂൺ
- നാരങ്ങനീര്– 1 ടീസ്പൂൺ
- മല്ലിയില– കാൽകപ്പ്
- തേങ്ങാപ്പീര– 1 ടേബ്ൾ സ്പൂൺ
ഡ്രസിങ്ങിന്
- എണ്ണ– 1 ടീസ്പൂൺ
- കടുക്– അര ടീസ്പൂൺ
- ഇഞ്ചി (ചെറുതായി അരിഞ്ഞത്)– 1 ടീസ്പൂൺ
- പച്ചമുളക് (ചെറുതായി അരിഞ്ഞത്)– 1 2 എണ്ണം
- കായപ്പൊടി– ഒരു നുള്ള്
- കറിവേപ്പില– ഒരു തണ്ട്
തയാറാക്കുന്ന വിധം:
ചെറുപയർ പരിപ്പ് കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക. പച്ചക്കറികൾ അരിഞ്ഞതും വെള്ളം ഈറ്റിയ ചെറുപയർ പരിപ്പും ചേർത്തിളക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഇഞ്ചി, പച്ചമുളക്, കായപ്പൊടി, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. പച്ചക്കറി–പയർ മിശ്രിതമിട്ട് യോജിപ്പിക്കുക. മല്ലിയിലയും ഉപ്പും നാരങ്ങ നീരും ചേർത്തിളക്കുക. തേങ്ങപ്പീരയിട്ട് യോജിപ്പിച്ച് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.