Posted On
date_range Updated On
date_range വായിലിട്ടാൽ അലിയുന്ന 'കിണ്ണത്തപ്പം'
ചേരുവകൾ:
- പച്ചരി - 150 ഗ്രാം
- പഞ്ചസാര - 300 ഗ്രാം
- തേങ്ങാ - 1 എണ്ണം
- മുട്ട - 1 എണ്ണം
- ഏലക്ക - 2 എണ്ണം
- കിസ്മിസ് - 10 എണ്ണം
- നെയ്യ് - 1/2 ടേബിൾസ്പൂൺ
- ഉപ്പ് - 1 നുള്ള്
തയാറാക്കുന്നവിധം:
പച്ചരി നന്നായി കുതിർത്ത് വെക്കുക. തേങ്ങാ ചുരണ്ടി ഒന്നാം പാൽ പിഴിഞ്ഞ് വെക്കുക. ഇവ രണ്ടും കൂടി മിക്സി ജാറിൽ എടുത്ത് നന്നായി അരച്ചുവെക്കുക. ഇത് ഒരു ബൗളിലേക്ക് പകരുക. ഇതിലേക്ക് പഞ്ചസാരയും മുട്ടയും ചേർത്ത് ഇളക്കുക.
ഒരു നുള്ള് ഉപ്പിട്ട് ഇളക്കി അൽപം പുളിച്ച ശേഷം നെയ്യ് തടവിയ ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് (വക്ക് ഉള്ളത്) പകർന്ന് മീതെ കിസ്മിസ് വിതറുക. ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ കുറച്ച് വെള്ളം ഒഴിച്ച് അതിൽ ഒരു ഇടത്തട്ട് വെച്ച് അതിലേക്ക് സ്റ്റീൽ പ്ലേറ്റ് വെച്ച് ആവിയിൽ 20-25 മിനിട്ട് വെച്ച് വേവിച്ചെടുക്കുക. ആറിയതിന് ശേഷം കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.