Posted On
date_range Updated On
date_range ജാക്ഫ്രൂട്ട് ഐസ്ക്രീം
ചേരുവകൾ
- ചക്ക ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചത് - രണ്ട് കപ്പ്
- തേൻ - അര കപ്പ്
- പുളിയില്ലാത്ത കട്ടത്തൈര് (yogurt) - ഒരു കപ്പ്
- കണ്ടെൻസ്ഡ് മിൽക് - അര കപ്പ്
- തിക്ക് ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം - അര കപ്പ്
തയാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ചക്ക ഒരു സിപ്പർ ബാഗിലോ പ്ലാസ്റ്റിക് കണ്ടെയിനറിലോ ആക്കി ഫ്രിഡ്ജിൽവെച്ച് ഫ്രീസ് ചെയ്തതിനുശേഷം ബാക്കി ചേരുവകൾ ചേർത്ത് മിക്സിയിൽ പൾസ് മോഡിൽ നന്നായി അടിച്ചെടുക്കുക. മധുരം കൂടുതൽ വേണമെങ്കിൽ കണ്ടെൻസ്ഡ് മിൽക് ചേർക്കാം. ശേഷം ഒരു കണ്ടെയിനറിൽ ഒഴിച്ച് 10 മണിക്കൂർ ഫ്രീസ് ചെയ്ത് പിന്നീട് സ്കൂപ് ചെയ്ത് സെർവ് ചെയ്യാം. മാങ്ങ കൊണ്ടും സ്ട്രോബെറി കൊണ്ടും ഇതേ ചേരുവകൾ ചേർത്ത് രുചികരമായ ഐസ്ക്രീം ഉണ്ടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.