വെജിറ്റബിൾ കളർ പത്തിരി
രണ്ടു കപ്പ് വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് ആവിശ്യത്തിന് ഉപ്പ് ചേർത്ത് നല്ല പോലെ തിളപ്പിക്കുക. അതിലേക്ക് ഒരു കപ്പ് പത്തിരിപ്പൊടി ചേർത്ത് വാട്ടി എടുക്കുക. കുറഞ്ഞ ചൂടിൽ പത്തിരിപ്പൊടി കുഴച്ചെടുക്കുക. ബീറ്റ്റൂട്ട്, ഉരുളക്കിഴങ്, മുരിങ്ങ ഇല എന്നിവ ഓരോന്നായി വേവിച്ചെടുക്കുക. അത് മിക്സിയുടെ ജാറിലിട്ട് ഓരോന്നായി അരച്ചെടുക്കുക.
പിന്നിട് കുഴച്ച മാവ് മൂന്ന് പാത്രത്തിലാക്കി മാറ്റിവെക്കുക. അതിലേക്ക് ഓരോ വെജിറ്റബിൾ പേസ്റ്റ് ചേർത്ത് കുഴക്കുക. അപ്പോൾ മൂന്ന് കളറിലുള്ള പത്തിരിമാവ് റെഡിയാവും. പിന്നീട് പത്തിരിമാവ് ചെറിയ ഉരുളകളാക്കുക. ഉരുളകൾ ഓയിൽ പുരട്ടി പരത്തി എടുക്കുക. ഒരു പാൻ െവച്ച് പത്തിരി ചുട്ടെടുക്കുക. കളർ പത്തിരി റെഡി.
തയാറാക്കിയത്: ലിജിനാസ് അക്ബർ, അൽ ശാത്തി, ജിദ്ദ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.