പാൽ കുറുക്ക്
ക്രൈസ്തവ കുടുംബങ്ങളിൽ പെസഹ ദിവസം രാത്രിയിൽ ഉണ്ടാക്കുന്ന വിഭവമാണ് പാൽകുറുക്ക്. പെസഹ പാൽ എന്നും ഈ വിഭവത്തെ വിളിക്കാറുണ്ട്.
പാനിൽ തേങ്ങാപ്പാൽ ഒഴിക്കുക. ചെറുതായി ചൂടായി വരുമ്പോൾ അരിപ്പൊടി ചേർക്കുക. തുടർന്ന് പഞ്ചസാര ഇടാം. അഞ്ചു മിനിറ്റിനു ശേഷം ജീരകപ്പൊടി, ഇഞ്ചിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. 10 മിനിറ്റ് നേരം ഇളക്കിക്കൊണ്ടിരിക്കുക.
3/4 ഏലക്കായ പൊടിച്ചത് ചേർക്കുക. എല്ലാം ചേർത്ത മിശ്രിതം നന്നായി കുറുകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. തുടർന്ന് കയ്പക്കയുടെ ഇല അല്ലെങ്കിൽ ആര്യവേപ്പിന്‍റെ ഇല എന്നിവയോടൊപ്പം വിളമ്പാം.
(പഞ്ചസാരക്കു പകരം ശർക്കര ഉരുക്കിയ ലായനിയും ഉപയോഗിക്കാം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.