Posted On
date_range Updated On
date_range സ്വീറ്റ് പൊട്ടറ്റോ ഉപ്പുമാവ് തയാറാക്കാം
ആവശ്യമുള്ള ചേരുവകൾ:
- മധുരക്കിഴങ്ങ് - വലുത് രണ്ട് എണ്ണം
- തേങ്ങ ചിരവിയത് - 1/4കപ്പ്
- കടുക് - 1/4 ടീസ്പൂൺ
- വറ്റൽ മുളക് - രണ്ടെണ്ണം
- ചെറിയ ജീരകം - 1/4ടീസ്പൂൺ
- സവാള -1 എണ്ണം
- വെളുത്തുള്ളി - 1/4 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
- മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
- മുളകുപൊടി- 1/4 ടീസ്പൂൺ
- കുരുമുളക് പൊടി -1/4 ടീസ്പൂൺ
- വെളിച്ചെണ്ണ -2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ശേഷം വറ്റൽമുളകും ചെറിയ ജീരകവും നാലോ അഞ്ചോ കറിവേപ്പിലയും കൂടെ ചേർത്ത് വഴറ്റുക.
ശേഷം, ചെറുതായി അരിഞ്ഞുവെച്ച സവാളയും വെളുത്തുള്ളിയും ഇതിലേക്ക് ചേർത്ത് ഇളക്കുക. നന്നായി വഴറ്റിയതിനു ശേഷം ആവശ്യത്തിനുള്ള ഉപ്പും മസാല പൊടികളും ചേർക്കുക. ഇതിന്‍റെ കൂടെ ചിരവിയ തേങ്ങ കൂടെ ചേർക്കുക.
ഒരു രണ്ടോ മൂന്നോ മിനിറ്റ് ലോ ഫ്ലെയിമിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പുഴുങ്ങിവച്ച സ്വീറ്റ് പൊട്ടറ്റോ സ്മാഷ് ചെയ്തത് ഇതിലേക്ക് ചേർത്ത് ഇളക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.