ഇഷ്ടമുള്ള ഷേപ്പിൽ സ്റ്റീം മെയ്ഡ് സ്പോഞ്ച് കേക്ക്

ചേരുവകൾ:

  • മുട്ട - 3 എണ്ണം
  • ബട്ടർ - 100 ഗ്രാം
  • മൈദ - 300 ഗ്രാം
  • മിൽക്ക്മെയ്ഡ് - 300 മി.ലി.
  • ബേക്കിങ് പൗഡർ - 1ടീ. സ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • ഏലയ്ക്കപ്പൊടി - അര ടീ. സ്പൂൺ

തയാറാക്കുന്ന വിധം:

ഒരു ബൗളിൽ മുട്ടയുടെ മഞ്ഞ, മിൽക്ക്മെയ്ഡ്, ബട്ടർ, മൈദ, ബേക്കിങ് പൗഡർ, ഏലയ്ക്കപ്പൊടി എന്നിവ ചേർത്ത് ചെറുതായി ബീറ്റ് ചെയ്യുക. ശേഷം ഒരു ബൗളിൽ മുട്ടയുടെ വെള്ള എടുത്ത് നന്നായി ബീറ്റ് ചെയ്യുക. നേര​ത്തേ തയാറാക്കിവെച്ച മിക്സിയിലേക്ക് മുട്ടയുടെ വെള്ള ബീറ്റ് ചെയ്തത് സാവധാനം ചേർക്കണം.

ശേഷം ഈ മിക്സ് ബട്ടർ പുരട്ടിവെച്ച കേക്ക് ടിന്നിൽ ഒഴിക്കണം. ഇനി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ ഒരു സ്റ്റീൽ പ്ലേറ്റ് കമഴ്ത്തിവെച്ച് അതിനു മുകളിൽ കേക്ക് ടിന്ന് അലൂമിനിയം ഫോയിൽ കൊണ്ട് കവർ ചെയ്ത് പാത്രം അടച്ചു 45 മിനിറ്റ് ആവിയിൽ വേവിക്കുക.

ഒരു ടൂത്ത്​ പിക്ക് കൊണ്ട് കുത്തിനോക്കിയാൽ ഒട്ടുന്നില്ലെങ്കിൽ കേക്ക് പാകമായി എന്ന് മനസ്സിലാക്കാം. ചൂട് പോയതിനു ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് വിളമ്പാം.

Tags:    
News Summary - How to make Steam Made Sponge Cake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT