മുലൂക്കിയ കറി
മധ്യപൂര്‍വേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപക പ്രചാരത്തിലുള്ള പച്ചക്കറിയിനത്തില്‍ പെട്ട ഒരു സസ്യമാണ് മുലൂക്കിയ. മുലൂക്കിയ കറി ഇല കൊണ്ട് തയാറാക്കാവുന്ന ഏറ്റവും ജനപ്രിയ വിഭവമാണ്.
ചെറിയ പാത്രമെടുത്ത് അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം. നന്നായി കൊത്തിയരിഞ്ഞ ഉള്ളിയും ഒരു തക്കാളിയും കുറച്ച് മല്ലിയിലയും പച്ചമുളകും ഒരു സ്പൂൺ വെളുത്തുള്ളി പേസ്റ്റുമിട്ട് മൂപ്പിക്കണം.
‘മുലൂക്കിയ’ ഇല നന്നായി കഴുകി മിക്സിയിലിട്ട് അരച്ച് കുഴമ്പ് പരുവമാക്കിയത് അതിലേക്ക് ഒഴിക്കണം. പിന്നെ മാഗി സ്കൂബും ഉപ്പും ചേര്‍ക്കണം. കുഴമ്പു പരുവം മാറുന്നതു വരെ ചൂടാക്കിയ വെള്ളം ഒഴിക്കണം. അതിനുശേഷം 10 മിനിറ്റ് തിളപ്പിക്കണം.
ശേഷം വെളുത്തുള്ളിയും മല്ലിപ്പൊടിയും മല്ലിയിലയും നെയ്യില്‍ വാട്ടിയിട്ട് കറിയുടെ മുകളില്‍ ഒഴിക്കും. മുലൂക്കിയ കറി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.