Posted On
date_range Updated On
date_range മാസ്സാണ്... കപ്പ ഉടച്ചുകൂട്ടാൻ
ചേരുവകൾ
- കപ്പ - 500 ഗ്രാം
- തേങ്ങ - ഒരു കപ്പ്
- വറ്റൽമുളക് - 6 എണ്ണം
- വെളുത്തുള്ളി - 2 അല്ലി
- കറിവേപ്പില - 2 തണ്ട്
- മല്ലിപ്പൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- വലിയ ജീരകം - അര ടീസ്പൂൺ
- വെളിച്ചെണ്ണ, കടുക് - ആവശ്യത്തിന്
- ഉപ്പ്, വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കപ്പ തൊലി കളഞ്ഞ് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ശേഷം കപ്പയിലെ വെള്ളം ഊറ്റിമാറ്റി ഉടച്ചെടുക്കുക. ഇനി ഇതിലേക്ക് തേങ്ങ, വലിയ ജീരകം, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി എന്നിവ ചേർത്ത് അരച്ചെടുത്ത അരപ്പ്, ഉപ്പ് എന്നിവ ചേർത്തിളക്കി തിളപ്പിക്കണം. തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുക്, കറിവേപ്പില, വറ്റൽമുളക്, ഒരു ടേബിൾ സ്പൂൺ തേങ്ങ എന്നിവ ചേർത്ത് വറുത്തിട്ട് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.