പ്രോട്ടീനിൻ കലവറയായ പരിപ്പുവർഗങ്ങൾ ചേർത്ത് അസ്സൽ ദോശ തയാറാക്കിയാലോ?. സാധാരണ ദോശകളെ പോലെ പുളിപ്പിക്കേണ്ടതില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. മാവ് തയാറാക്കിയ ഉടനെ ദോശ ചുട്ടെടുക്കാം.
ഒരു പാത്രത്തിൽ ചെറുപയറും പച്ചരിയും വെള്ളത്തിലിട്ട് രാത്രി മുഴുവൻ കുതിരാൻ വെക്കുക. ശേഷം നന്നായി കഴുകി ഇഞ്ചി, പച്ചമുളക്, ജീരകം, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
നന്നായി ചൂടായ ദോശത്തവയിൽ എണ്ണ തടവി ദോശ ചുട്ടെടുക്കാം. ക്രിസ്പിയും ടേസ്റ്റിയുമായ ദോശ റെഡി. തേങ്ങാ ചട്ട്ണി, സാമ്പാർ എന്നിവയുടെ കൂടെ കഴിക്കാൻ ഉത്തമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.