ബീഫ് ശീക് കബാബ്
Posted On
date_range Updated On
date_range റസ്റ്ററന്‍റ് രുചിയിൽ ബീഫ് ശീക് കബാബ്
ചേരുവകൾ:
- ബീഫ്- 500 ഗ്രാം
- സവാള- ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി & വെള്ളുത്തുള്ളി പേസ്റ്റ്- രണ്ട് ടേബ്ൾ സ്പൂൺ
- മിൻറ്- കാൽ കപ്പ് (ചെറുതായി അരിഞ്ഞത്)
- മല്ലിയില- ചെറുതായി അരിഞ്ഞത് കാൽ കപ്പ്
- പച്ചമുളക്- 1 (പേസ്റ്റ് രൂപത്തിലുള്ളത്)
- മല്ലിപ്പൊടി- ഒരു ടേബ്ൾ സ്പൂൺ
- ജീരകപ്പൊടി- മുക്കാൽ ടേബ്ൾ സ്പൂൺ
- കുരുമുളകുപൊടി- മുക്കാൽ ടേബ്ൾ സ്പൂൺ
- ഉപ്പ്- ഒരു ടേബ്ൾ സ്പൂൺ
- യോഗർട്ട്- ഒരു കപ്പ്
- ബട്ടർ- രണ്ട് ടേബ്ൾ സ്പൂൺ
തയാറാക്കേണ്ടവിധം:
ബീഫിനൊപ്പം മല്ലിപ്പൊടി, ജീരകപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മിൻറ്, കുരുമുളക്, പച്ചമുളക്, ബട്ടർ എന്നിവ ചേർത്ത് കൈകൊണ്ട് മിക്സ് ചെയ്യുക. ഇത് ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് ആറു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
രണ്ടു ടേബ്ൾ സ്പൂൺ മിൻറ്, മല്ലിപ്പൊടി, പച്ചമുളക്, യോഗർട്ട് എന്നിവയും ആവശ്യത്തിനും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന ബീഫ് പുറത്തെടുത്തതിനു ശേഷം പേസ്റ്റ് രൂപത്തിലാക്കിയ മിശ്രിതം തേച്ചുപിടിപ്പിക്കുക.
ഇതിനുശേഷം ചെറിയ മുളംകമ്പുകളിൽ കോർത്ത് നേരത്തേ ചൂടാക്കിയ ഓവനിൽ പാകം ചെയ്തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.