ഗോതമ്പ് കൊണ്ടുണ്ടാക്കിയ ഉണങ്ങിയ ചപ്പാത്തിയാണ് ഖുര്സാന്. ഇതും ഇറച്ചിയും പച്ചക്കറിയും ചേര്‍ത്തുണ്ടാക്കുന്ന വിഭവവും ഖുര്സാന് എന്നാണ് അറിയപ്പെടുന്നത്. മര്‍ഗൂഗ് പോലൊരു വിഭവമാണ്. സൗദി അറേബ്യന്‍ തീന്മേശയിലാണ് ഇതിന് പ്രചാരവും. പ്രധാന വിഭവത്തോടൊപ്പമുള്ള സൈഡ് ഡിഷാണിത്.
പാത്രമെടുത്ത് അടുപ്പില്‍വെച്ച് എണ്ണ ഒഴിക്കണം. സവാള ചെറുതായി അരിഞ്ഞിടണം. ഒരു സ്പൂണ്‍ ഗാര്‍ലിക് പേസ്റ്റ് ഇടണം. മട്ടൻ ചെറിയ കഷണങ്ങളാക്കി ഇടണം. നാലു സ്പൂണ്‍ തക്കാളി പേസ്റ്റും ഇടണം. അതിലേക്ക് ഖുര്സാന് പൊടി, കുരുമുളകുപൊടി, ജീരകപ്പൊടി, ഇഞ്ചിപ്പൊടി എന്നിവ അര സ്പൂണ്‍ വീതം ഇടണം.
കൂടെ ഒരു മാഗി സ്ക്യൂബും ഇടണം. അഞ്ചു തക്കാളി മിക്സിയില്‍ അടിച്ച് ജ്യൂസാക്കിയിട്ട് അതിലേക്ക് ഒഴിക്കണം. തിളച്ചുവരുമ്പോള്‍ അതിലേക്ക് ചൂടുവെള്ളം ഒഴിക്കണം. ഒരു കപ്പ് വലിയ വെള്ള പയര്‍ അരമണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തതിനുശേഷം അതിലേക്കിട്ട് അര മണിക്കൂര്‍ വേവിക്കണം.
കൂസ, കാരറ്റ്, ബീന്‍സ്, അമേരിക്കന്‍ മത്തന്‍ എന്നിവ ചെറിയ സ്ക്യൂബായി മുറിച്ച് അതിലിട്ട് വേവിക്കണം. 10 മിനിറ്റ് വേവിക്കണം. മട്ടൻ അരമണിക്കൂറും പച്ചക്കറി 10 മിനിറ്റും വെന്തുകഴിഞ്ഞാല്‍ അതിലേക്ക് ഖുര്സാന് മുറിച്ച് ഇടും. ശേഷം വെള്ള സവാള നെയ്യില്‍ മൂപ്പിച്ചെടുത്ത് രണ്ട് സ്പൂണ്‍ ബ്ലാക്ക് ലെമണ്‍ പൗഡര്‍, അര സ്പൂണ്‍ കറിപൗഡര്‍ എന്നിവ കൂടിയിട്ട് വഴറ്റിയെടുത്തശേഷം അത് ഖുര്സാന്റെ മുകളിലേക്കു വിതറണം.
ശേഷം ചെറിയ തീയില്‍ ആവി വരുന്നതുവരെ 10 മിനിറ്റ് വേവിക്കണം. അതിനു ശേഷം മുകളിലുള്ള ഉള്ളിയും മറ്റും മാറ്റിവെച്ചശേഷം ബാക്കിയുള്ളത് ഒരു പാത്രത്തില്‍ വിളമ്പണം. മുകളില്‍ ബ്ലാക്ക് ലെമണ്‍, ചുവന്ന മുളക് എന്നിവ തിളപ്പിച്ച് അതും നേരത്തേ മാറ്റിവെച്ച ഉള്ളി മൂപ്പിച്ചതും വിതറണം. ഖുര്സാന് വിഭവം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.