Posted On
date_range Updated On
date_range കാന്താരിമുളക് ചേർത്ത രുചിയേറും മട്ടൻ കുറുമ
ചേരുവകൾ:
- മട്ടൻ - 750 ഗ്രാം
- യോഗർട്ട് - അര കപ്പ്
- സവാള - 3 എണ്ണം
- ഏലക്ക - 3 എണ്ണം
- പട്ട, ഗ്രാമ്പൂ - 6 എണ്ണം
- കാന്താരിമുളക് - 15 എണ്ണം
- വെളുത്തുള്ളി - 8 അല്ലി
- ഇഞ്ചി വലുത് - 1 കഷണം
- കറിവേപ്പില - 2 തണ്ട്
- വെളിച്ചെണ്ണ - 2 ടീസ്പൂൺ
- മല്ലിപ്പൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- ഉപ്പ്, മല്ലിയില - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള നീളത്തിൽ നൈസായി മുറിച്ചത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. പട്ട, ഗ്രാമ്പൂ, ഏലക്ക, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, കാന്താരിമുളക് എന്നിവ കഴുകി വൃത്തിയാക്കിവെച്ച മട്ടനിൽ ചേർക്കണം.
ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉപ്പ്, യോഗർട്ട്, കറിവേപ്പില, മല്ലിയില എന്നിവ ചേർത്തിളക്കി പ്രഷർ കുക്കർ മൂടിവെച്ച് ആറു വിസിൽ വരുന്നതുവരെ അല്ലെങ്കിൽ മട്ടൻ നന്നായി വേവുന്നതുവരെ പാകം ചെയ്യുക.
പ്രഷർ പോയതിനു ശേഷം കാന്താരിമുളകു കൊണ്ട് ഗാർണിഷ് ചെയ്ത് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.