ഉരുക്കിയ വെണ്ണ മൈദയിൽ ചേർത്ത് വിരൽത്തുമ്പുകൾ ഉപയോഗിച്ച് തുല്യമായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം അൽപം ചേർത്ത് കുഴച്ചു ക്ലിങ് റാപ്പ് കൊണ്ട് മൂടി അര മണിക്കൂർ വെക്കുക.
1. ചിക്കൻ കഷ്ണങ്ങൾ 1 ടീസ്പൂൺ ചുവന്ന മുളകുപൊടി, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര ടീസ്പൂൺ സോയ സോസ്, കോൺ ഫ്ലോർ, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ 2 ടേബിൾസ്പൂൺ എണ്ണയിൽ വേവുന്നതുവരെ വഴറ്റി പാനിൽ നിന്ന് നീക്കം ചെയ്യുക.
2. അതേ പാനിൽ 1 ടേബിൾസ്പൂൺ എണ്ണ, അരിഞ്ഞ ഇഞ്ചി - വെളുത്തുള്ളി എന്നിവ ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് ഉള്ളിയും കാപ്സിക്കവും ചേർത്ത് ഏകദേശം 3-4 മിനിറ്റ് വഴറ്റുക.
3. ഇതിലേക്ക് അര ടീസ്പൂൺ ചുവന്ന മുളകുപൊടി ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക. എല്ലാ സോസുകളും ചേർത്ത് നന്നായി ഇളക്കി ആവശ്യമെങ്കിൽ അല്പം ഉപ്പ് ചേർക്കുക. ഇതിലേക്ക് വറുത്ത ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മിനിറ്റ് വേവിച്ച് തീയിൽ നിന്ന് നീക്കം ചെയ്യുക.
4. സമോസ ഉണ്ടാക്കാൻ, തയാറാക്കിയ മാവിൽ നിന്ന് ഏകദേശം 6-7 ഉരുളകൾ ഉണ്ടാക്കി, അവയിൽ ഒന്ന് എടുത്ത് മൈദ വിതറി കട്ടിയുള്ള പൂരി പോലുള്ള വൃത്താകൃതിയിൽ പരത്തി, രണ്ടായി മുറിച്ച്, ഒരെണ്ണം എടുത്ത് വശങ്ങളിൽ അല്പം വെള്ളം പുരട്ടി, കോൺ ആകൃതിയിൽ മടക്കുക. തയാറാക്കിയ ചില്ലി ചിക്കൻ ഫില്ലിങ് അല്പം ചേർത്ത് സമോസ ആകൃതിയിൽ ആക്കുക.
5. ആഴത്തിലുള്ള പാനിൽ എണ്ണ ചൂടാക്കി, ഇടത്തരം തീയിൽ വശങ്ങൾ സ്വർണ തവിട്ട് നിറമാകുന്നതുവരെ സമോസകൾ വറുത്തെടുത്ത് പേപ്പർ ടവലിലേക്ക് മാറ്റി അധിക എണ്ണ നീക്കം ചെയ്യുക. ടൊമാറ്റോ സോസ് അല്ലെങ്കിൽ ഗ്രീൻ ചട്നി ഉപയോഗിച്ച് ചൂടോടെ വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.