Posted On
date_range Updated On
date_range ഗ്രീൻ കോൺ സീഫുഡ് ഡംബ്ലിങ് സൂപ്പ് കഴിക്കാം, ചൂടോടെ...
ചേരുവകൾ:
- ചെമ്മീൻ – 20 ഗ്രാം
- നെയ്മീൻ – 20 ഗ്രാം
- കണവ(കൂന്തൾ) – 10 ഗ്രാം
- നാരങ്ങ നീര് – 10 മില്ലി
- വെളുത്തുള്ളി – 5 ഗ്രാം
- സെലറി – 10 ഗ്രാം
- ചീര പേസ്റ്റാക്കിയത് – 10 ഗ്രാം
- ഫിഷ് സ്റ്റോക് – 200 ഗ്രാം
- ചോളം (ബേബി കോൺ) – 10 ഗ്രാം
- സോയസോസ് – 5 മില്ലി
- കോൺഫ്ലോർ – 10 ഗ്രാം
- കുരുമുളക് പൊടി – 3 ഗ്രാം
- എണ്ണ – 5 മില്ലി
- സ്പ്രിങ് ഒനിയൻ – 5 ഗ്രാം
തയാറാക്കുന്ന വിധം:
ചെമ്മീൻ, നെയ്മീൻ, കൂന്തൾ എന്നിവ ചെറുതായി അരിഞ്ഞ് ഉരുളകളാക്കി വേവിച്ച് മാറ്റിവെക്കുക. പാൻ ചൂടാക്കി എണ്ണയൊഴിച്ച് വെളുത്തുള്ളി, സെലറി എന്നിവ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
ശേഷം ചീര പേസ്റ്റ് ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റുക. അതിലേക്ക് സ്റ്റോക് ചേർത്തിളക്കുക. പാകത്തിന് ഉപ്പും സോയാസോസും കുരുമുളക്പൊടിയും ചേർക്കുക. കോൺഫ്ലോർ വെള്ളത്തിൽ അലിയിപ്പിച്ച് സൂപ്പിലേക്ക് ഒഴിച്ച് ഇളക്കുക.
സൂപ്പ് കുറുകി വരുമ്പോൾ വേവിച്ച ഫിഷ് ബോളുകൾ ഇട്ടുകൊടുക്കാം. ചെറുതായി തിള വന്ന ശേഷം നാരങ്ങ നീരും ചോളവും ചേർത്ത് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.