ഗോൾഡൻ സ്ക്വിഡ് ഫ്രൈ
ഇതൊരു സ്റ്റാർട്ടർ ആയും സൈഡ് ആയും കഴിക്കാൻ പറ്റുന്ന ഒരു ഐറ്റം ആണ്. കുട്ടികൾക്കൊക്കെ നാലുമണിക്ക് ചായടെ കൂടെ വേണമെങ്കിലും കഴിക്കാം
ഘട്ടം 1:
കണവ വൃത്തിയാക്കി വളയങ്ങളാക്കി ഒരു പോലെ മുറിക്കുക. കഴുകി നന്നായി വെള്ളം ഇല്ലാതെ ആക്കണം. ഈർപ്പം ആഗിരണം ചെയ്യാൻ ടിഷ്യു പേപ്പറിൽ വയ്ക്കുക. തുടർന്ന് ½ ടീസ്പൂൺ ഉപ്പ് പുരട്ടുക. മാറ്റി വയ്ക്കുക.
ഘട്ടം -2
മൈദ, ചോളം / അരിപ്പൊടി,ബേക്കിങ് പൗഡർ, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ½ ടീസ്പൂൺ ഉപ്പ്, 100 മുതൽ 120 മില്ലി വെള്ളം എന്നിവ ചേർത്ത് മിനുസമാർന്ന ഒരു ബാറ്റർ ഉണ്ടാക്കുക. കണവ മാവിൽ ചേർക്കുക.
ഘട്ടം 3
ഒരു കടായിയിൽ / ഫ്രൈയിങ് പാനിൽ ഇടത്തരം തീയിൽ എണ്ണ ചൂടാക്കുക. എണ്ണ ആവശ്യത്തിന് ചൂടായാൽ കുറഞ്ഞ തീയിലേക്ക് മാറ്റുക. മൈദപ്പൊടിയും കോൺ ഫ്ലോറും സമാസമം എടുത്തു യോജിപ്പിച്ചു വെക്കുക. മാവിൽ മുക്കിയ കണവ ഒരൊന്നും എടുത്ത് മൈദാ കോൺഫ്ലോർ മിക്സിൽ മുക്കി ചൂടുള്ള എണ്ണയിൽ വറുത്തു കോരുക.
ഒരു സമയം എട്ട് മുതൽ 10 വളയങ്ങൾ വരെ ചേർക്കുക. തീ മീഡിയത്തിലേക്ക് ഉയർത്തി ഡീപ് ഫ്രൈ ചെയ്തെടുക്കുക. എല്ലാം തീരുന്നതുവരെ ചെയ്യുക. മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.