Posted On
date_range Updated On
date_range നാലുമണി ചായക്കൊപ്പം കഴിക്കാൻ പൊരിച്ച പത്തിരി
മലബാറിന്റെ സ്പെഷ്യൽ രുചിക്കൂട്ടുകളിൽ പെട്ട ഒരു വിഭവമാണ് പൊരിച്ച പത്തിരി അഥവാ എണ്ണ പത്തിരി. ഇത് പ്രഭാത ഭക്ഷണമായും അത്താഴത്തിനു കഴിക്കാനും നാലുമണി പലഹാരമായും കഴിക്കാൻ പറ്റിയ ഒരു ഐറ്റമാണ്. അരിപ്പൊടിയും നാളികേരവും എള്ളും എല്ലാം ചേർത്തിളക്കി വെളിച്ചെണ്ണയിൽ വറുത്തു കോരി എടുക്കുന്ന ഒരിനം പത്തിരി. ചൂടോടു കൂടെ കഴിക്കുമ്പോഴാണ് അതിന്റെ ഒറിജിനൽ രുചി അരിയാൻ കഴിയുന്നത്.
ചേരുവകൾ
1. പച്ചമുളക് –രണ്ട്, അരിഞ്ഞത്
2. ജീരകം –കാൽ ചെറിയ സ്പൂൺ
3. വെള്ളം –ഒന്നേകാൽ കപ്പ്
4. അരിപ്പൊടി – ഒരു കപ്പ്
5. മൈദ – അരക്കപ്പ്
6. കറുത്ത എള്ള് –കാൽ ചെറിയ സ്പൂൺ
7. നാളികേരം ചിരവിയത്-കാൽ കപ്പ്
8. ഇഞ്ചി അരിഞ്ഞത് –ഒരു വലിയ സ്പൂൺ
9. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
- പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ ചേർത്തു വഴറ്റുക.
- ഇതിലേക്കു വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കണം.
- വെള്ളം തിളയ്ക്കുമ്പോൾ അരിപ്പൊടി ചേർത്തിളക്കിയ ശേഷം മൈദ ചേർക്കുക. ഇതിൽ എള്ളു ചേർത്തു യോജിപ്പിച്ച് നന്നായി കുഴയ്ക്കണം.
- ഇതു ചെറിയ വട്ടത്തിൽ പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.