Posted On
date_range Updated On
date_range നോമ്പ് തുറക്കാൻ ഇതൊരു ഗ്ലാസ് മതി; മാങ്കോ ബനാന മിൽക് ഷേക്ക്
ആവശ്യമായ ചേരുവകൾ
- മാങ്ങ – 1-2
- റോബസ്റ്റ് പഴം-1
- പാൽ – 1 ഗ്ലാസ്
- പഞ്ചസാര – ആവശ്യത്തിന്
- ഐസ്ക്രീം
- ബദാം – 10എണ്ണം
- സിറപ് (ചോക്ലേറ്റ്/സ്ട്രോബറി)
തയാറാക്കുന്ന വിധം
മാങ്ങയും പഴവും കഷണങ്ങളാക്കി കുറച്ച് വെള്ളം, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചു കട്ടിയിൽ ജ്യൂസ് ആക്കിയെടുക്കുക. ഇതിലേക്ക് പാൽ ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക.
സെർവിങ് ഗ്ലാസ് എടുത്ത് കുറച്ച് ഐസ് ക്രീം ഇടുക അതിലേക് കുറച്ചു മംഗോ ജ്യൂസ് ചേർത്ത് മുകളിൽ വീണ്ടും ഐസ് ക്രീം ചേർക്കുക. അതിനു മുകളിൽ ബദാം കഷ്ണങ്ങളും ചോക്ലേറ്റ് സിറപ്പും ചേർക്കാം. മാംഗോ മിൽക്ക് ഷേക്ക് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.