സെമിയ പായസം
ഓണത്തിന് കളർ ഫുൾ സെമിയ പായസം
പായസമധുരം എല്ലാവർക്കും ഇഷ്ടമാണ്, നേർത്ത വെർമിസെല്ലിയും കാരറ്റും കൊണ്ട് രുചികരമായ പായസം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- നെയ്യ് - 1 ടീസ്പൂൺ
- നേർത്ത വെർമിസെല്ലി - 1 കപ്പ്
- കാരറ്റ് -3 എണ്ണം
- പാൽ - 1 ലിറ്റർ
- പഞ്ചസാര - 3/4 കപ്പ്
- മിൽക്ക് മെയ്ഡ് - 1/2 കപ്പ്
- ഉണക്ക മുന്തിരി നെയ്യിൽ വറുത്തത് - 1 ടീ സ്പൂൺ
- കശുവണ്ടി നെയ്യിൽ വറുത്തത് - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തിൽ 1 ടീ സ്പൂൺ നെയ്യൊഴിച്ചു സ്വർണ നിറമാകുന്ന വരെ വെർമിസെല്ലി വറുക്കുക. ഒരു പാനിൽ 1 ലിറ്റർ പാൽ തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക. പാലിന്റെ നിറം ചെറുതായി മാറുന്നത് വരെ ഇളക്കുക.
അതിന് ശേഷം വറുത്തു വെച്ചിരിക്കുന്ന സേമിയ ചേർത്ത് നന്നായി ഇളക്കുക. 2-3 മിനിറ്റ് വരെ തിളപ്പിക്കുക.അതിലേക്ക് കാരറ്റ് തൊലി കളഞ്ഞു പുഴുങ്ങി അരച്ചത് ചേർത്തിളക്കുക. ശേഷം മിൽക്ക് മെയ്ഡ് ചേർത്തുക. തിളച്ചു വരുമ്പോൾ നെയ്യിൽ വറുത്തു വെച്ചിരിക്കുന്ന ഉണക്ക മുന്തിരിയും കശുവണ്ടിയും ചേർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.