വടക്കേ മലബാറിലെ പ്രത്യേകിച്ച് വടകര നാദാപുരം പ്രദേശങ്ങളിലെ പ്രശസ്ത വിഭവമാണ് ടയർ പത്തിരി. ടയറിന്റെ രൂപത്തിലുള്ളത് കൊണ്ടാണ് ‘ടയർ പത്തിരി’എന്ന പേര് വന്നത് ഓട്ട് കല്ലിൽ ഉണ്ടാക്കുന്നത് കൊണ്ട് ‘ഓട്ട് പത്തിരി’ എന്നും ഇതിനെ വിളിക്കാറുണ്ട്.
തലേദിവസം വെള്ളത്തിൽ കുതിർത്ത് വെച്ച അരി പാകത്തിന് ഉപ്പ് ചേർത്ത് ഗ്രൈൻഡറിൽ അരച്ചെടുക്കുക. തുടർന്ന് അരച്ചെടുത്ത മാവ് കൈ കൊണ്ട് ഉരുട്ടി വാഴ ഇലയിൽ പരത്തുക.
ഓട്ട് കല്ല് ചൂടാക്കി പരത്തിയ മാവ് വാഴ ഇലയോട് കൂടി കല്ലിൽ വേവിക്കുക. പത്തിരി പൊങ്ങി വരുമ്പോൾ തവി ഉപയോഗിച്ച് ടയർ രൂപത്തിൽ ഉരുട്ടി എടുക്കുക.
നല്ല വേവില്‍ ഉരുട്ടിയെടുത്തതിന് ശേഷം പാത്രത്തിലേക്ക് മാറ്റാം. ഇത് തേങ്ങാ പാലിൽ കുതിർത്തെടുത്ത് പശുവിൻ നെയ്യ് പുരട്ടി ഉപയോഗിക്കാം. ചിക്കൻ കറി, ബീഫ് കറി, മീൻകറി, മുട്ടകറി എന്നിവയുടെ കൂടെ കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.