Posted On
date_range Updated On
date_range വീട്ടിൽ ഉണ്ടാക്കാം ക്ലാസ്സിക്ക് പാൻ കേക്ക്
രാവിലെ നാസ്ത കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു ഐറ്റം ആണിത്. വളരെ പെട്ടെന്നു തന്നെ തയ്യാറാക്കാവുന്നതുമാണ്.
ചേരുവകൾ
- മൈദ – 250 ഗ്രാം
- മുട്ട – 2
- പഞ്ചസാര – 1 കപ്പ്
- ബട്ടർ ഉരുക്കിയത് – 25 ഗ്രാം
- പാൽ – 100 മില്ലി ലിറ്റർ
- ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
- വനില എസൻസ് – 1 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോഴിമുട്ടയുടെ മഞ്ഞയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം അതിലേക്ക് ഉരുക്കിയ ബട്ടര്‍, പാല്, വനില എസന്‍സ്, മൈദ, ഉപ്പ്, ബേക്കിങ് പൗഡര്‍ എന്നിവ ഇടുക.
നന്നായി ഇളക്കി മിശ്രിതമാക്കിയ ശേഷം മറ്റൊരു പാത്രത്തില്‍ മുട്ടയുടെ വെള്ള പതപ്പിച്ചെടുത്ത് ഇതിലേക്ക് ചേര്‍ക്കുക. പരന്ന പാനില്‍ ഒഴിച്ച് ബട്ടര്‍ ചേര്‍ത്ത് ചുട്ടെടുക്കുക. തേന്‍,ഐസ് ക്രീം,ചോക്ലേറ്റ് സോസ് എന്നിവ ചേര്‍ത്ത് കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.