Posted On
date_range Updated On
date_range അഞ്ച് മിനിറ്റ് കൊണ്ട് അടിപൊളി ക്രീം റോൾ പാൻകേക്ക്
ആവശ്യമുള്ള ചേരുവകൾ:
- മൈദ - 1/2 കപ്പ്
- മുട്ട - 2 എണ്ണം
- പഞ്ചസാര - 1 ടീസ്പൂൺ
- പാൽ - 1/4 കപ്പ്
- ഉപ്പ് - ഒരു നുള്ള്
- മഞ്ഞൾപൊടി - ഒരു നുള്ള് (മഞ്ഞ കളർ കിട്ടാൻ വേണ്ടി മാത്രം)
- ഏലക്കായ - 2 എണ്ണം
- വിപ്പിങ് ക്രീം - 1/4 കപ്പ്
തയാറാക്കുന്ന വിധം:
മൈദയും മുട്ടയും മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഏലക്കായ, ഉപ്പ് എന്നിവ ചേർത്ത് അടിക്കുക. മഞ്ഞൾപൊടിയും കൂടെ ചേർക്കണം. ശേഷം അൽപം പാൽ കൂടി ചേർത്ത് മാവ് ലൂസാക്കി എടുക്കാം.
തുടർന്ന് ചെറുതീയിൽ ചൂടാക്കിയ പാനിൽ പാൻ കേക്ക് ചുട്ടെടുക്കാം. ബീറ്റ് ചെയ്ത് ടൈറ്റ് ആക്കിയ വിപ്പിങ് ക്രീം പാൻ കേക്കിനുള്ളിൽ തേച്ച് കൊടുക്കുക. ശേഷം അത് റോൾ ചെയ്തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.