കോക്കനട്ട് ബനാന കേക്ക്
1. ഓവൻ 190 ഡിഗ്രിയിൽ ചൂടാക്കുക. ഒരു വൃത്താകൃതിയിലുള്ള കേക്ക് ടിന്നിൽ വെണ്ണ പുരട്ടി ബേക്കിങ് പേപ്പർ കൊണ്ടു ലൈൻ ചെയ്യുക.
2. ഒരു ബൗളിൽ മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഒരുമിച്ച് ചേർത്ത് തയാറാക്കി വെക്കുക. മറ്റൊരു പാത്രത്തിൽ, മുട്ട, പഞ്ചസാര, എണ്ണ, വാനില എസ്സെൻസ് എന്നിവ നന്നായി ചേരുന്നതുവരെ അടിക്കുക. ഇതിലേക്ക് ഉടച്ചെടുത്ത വാഴപ്പഴം ചേർത്ത് നന്നായി ഇളക്കുക.
3. ഇതിലേക്ക് മുക്കാൽ കപ്പ് ചിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തയാറാക്കിയ മൈദ മിശ്രിതം സാവധാനം ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കേക്ക് ടിന്നിലേക്ക് ഒഴിച്ച് തുല്യമായി പരത്തുക. മുകളിൽ രണ്ട് ടേബിൾസ്പൂൺ ചിരകിയ തേങ്ങയും അരിഞ്ഞ ബദാമും വിതറി പ്രീഹീറ്റ് ചെയ്ത ഓവനിൽ ഒരു മണിക്കൂർ ബേക്ക് ചെയ്യുക. ബേക്ക് ചെയ്യുമ്പോൾ 40 മിനിറ്റിനു ശേഷം കേക്ക് ടിൻ അലൂമിനിയം ഫോയിൽ കൊണ്ട് മൂടി, വേവുന്നത് വരെ ബേക്ക് ചെയ്യുക.
4. ഇത് ഓവനിൽ നിന്ന് പുറത്തെടുത്ത്, 10 മിനിറ്റിന് ശേഷം കേക്ക് ഒരു വയർ റാക്കിലേക്ക് മാറ്റി പൂർണമായും ചൂടാറാൻ വെക്കുക. ശേഷം സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.