ചി​ക്ക​ൻ ചീ​ര സ്പ്രി​ങ് റോ​ൾ

ചേ​രു​വ​ക​ൾ

  • പൊ​ട്ട​റ്റോ - 2 എ​ണ്ണം
  • മു​ട്ട - 1 എ​ണ്ണം
  • സ​വാ​ള - 1 എ​ണ്ണം
  • പ​ച്ച​മു​ള​ക് - 4 എ​ണ്ണം
  • ഇ​ഞ്ചി. - 1 ക​ഷ​ണം
  • മ​ഞ്ഞ​ൾ​പൊ​ടി - അ​ര ടീ. ​സ്പൂ​ൺ
  • ഗ​രം മ​സാ​ല - അ​ര ടീ. ​സ്പൂ​ൺ
  • മു​ള​ക്‌​പൊ​ടി - ര​ണ്ട്​ ടീ. ​സ്പൂ​ൺ
  • ചി​ക്ക​ൻ, ചീ​ര - ആ​വ​ശ്യ​ത്തി​ന്
  • മ​ല്ലി​യി​ല, ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  • ബ്ര​ഡ്ക്രം​സ് - ആ​വ​ശ്യ​ത്തി​ന്
  • ഓ​യി​ൽ - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​നി​ൽ ര​ണ്ട് ടീ ​സ്പൂ​ൺ ഓ​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ അ​രി​ഞ്ഞ് വെ​ച്ച സ​വാ​ള, ഇ​ഞ്ചി, പ​ച്ച​മു​ള​ക് ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ചെ​റു​താ​യി മു​റി​ച്ച ചീ​ര എ​ല്ലാ​പൊ​ടി​ക​ളും ചേ​ർ​ത്തി​ള​ക്കി മൂ​ടി​വെ​ച്ച് വേ​വി​ക്കു​ക. ശേ​ഷം ഉ​പ്പ്, മ​ഞ്ഞ​ൾ​പൊ​ടി, കു​രു​മു​ള​ക് പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് വേ​വി​ച്ച് ചെ​റു​താ​യി മു​റി​ച്ച ചി​ക്ക​ൻ പീ​സ്, വേ​വി​ച്ചു​ട​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ്, ചെ​റു​താ​യി മു​റി​ച്ച മ​ല്ലി​യി​ല എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി തീ ​അ​ണ​ക്കു​ക. ചൂ​ട് പോ​യ​തി​ന് ശേ​ഷം ചെ​റി​യ ഉ​രു​ള​ക​ളാ​യി എ​ടു​ത്ത് സ്പ്രി​ങ് റോ​ൾ ഷേ​പ്പി​ലാ​ക്കി മു​ട്ട ബീ​റ്റ് ചെ​യ്ത​തി​ൽ മു​ക്കി ബ്ര​ഡ്ക്രം​സി​ൽ റോ​ൾ ചെ​യ്യു​ക. ഇ​ങ്ങ​നെ എ​ല്ലാം ചെ​യ്‌​ത ശേ​ഷം ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്ത് ചൂ​ടോ​ടെ ടൊ​മാ​റ്റോ സോ​സ് കൂ​ട്ടി ക​ഴി​ക്കാം.

Tags:    
News Summary - Chicken spinach spring roll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT